test

നമുക്കൊപ്പം നടക്കാം പിറകോട്ട്

A K Rithul Kumar

നമുക്കൊപ്പം നടക്കാം പിറകോട്ട്

ദൈവങ്ങൾ മുറവിളി കൂട്ടുന്നു
സ്ത്രീകൾ ക്ഷേത്രങ്ങളിൽ
കയറുന്നു, മനുഷ്യനെ
വിളിച്ച് കരയുന്നു,അശുദ്ധി...

ആർത്തവം അശുദ്ധി
സ്ത്രീയേ..
പ്രസവം അശുദ്ധി
സ്ത്രീയേ...
നീയും
അശുദ്ധി

ദൈവത്തെ രക്ഷിക്കുവാൻ
പ്രിയ ഭക്തർ വരുന്നു
നാമചപം നടത്തുന്നു..,
പ്രധിഷേധിക്കുന്നു...

പെണ്ണിന്റെ തലയിൽ
നെയ്യഭിഷേകം നടത്തുന്നു
പ്രതിഷേധം...

റോഡുകൾ
ഉപരോധിക്കപ്പെടുന്നു...
സ്ത്രീകൾ
ഇതെത്ര സ്ത്രീകൾ:
അനുകൂലിക്കുന്നു ...

വിശ്വാസങ്ങൾ
സംരക്ഷിക്കണം...
അതെ സംരക്ഷിക്കുക
എന്നിട്ട്
കാലത്തിന് പുറകോട്ട് നടക്കുക

മാറിലെ മറവങ്ങഴിക്കുക
ബ്ലൗസിലെ
ബട്ടണുകൾ പൊട്ടിക്കുക...

തമ്പ്രാന്റെ കാമത്തിന്
മുന്നിൽ വഴങ്ങുക...

പൊതുവഴിയിലിറങ്ങി
നടക്കാതിരിക്കുക...

വിദ്യയെന്നൊന്നറിയാതിരിക്കുക
ആചാരങ്ങൾ തുടരട്ടെ...
വിശ്വാസങ്ങൾ പുലരട്ടെ ....

ക്ഷുദ്രന്റെ സ്ഥാനം
കാലിൽ തന്നെ
ശിരസ്സിൽ ഇന്നും
ബ്രാഹ്മണൻ തന്നെ...

ക്ഷൂദ്രരരെ
ക്ഷേത്രങ്ങൾ
തൊട്ടശുദ്ധിയാക്കാതിരിക്കുക

പാവം ദൈവങ്ങൾ
മിണ്ടാനാകാനെ
കല്ലായ് അങ്ങനെ
നിൽക്കുന്നത് നന്നായി...

സ്ത്രീ അശുദ്ധിയാണ്
അവളുടെ ആർത്തവവും
പ്രസവവുമെല്ലാമങ്ങനെ
തീണ്ടലാണ്...

അവൾ തീണ്ടാരിയാണ്
കാലമേ...
പിറകോട്ട് നടക്കുക
മുറവിളി കൂട്ടുന്നിതാ
ആചാര സംരക്ഷകർ

ശാസ്ത്രത്തെ
ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിയുക...

അതെ കാലങ്ങളായി
പുലർന്നുവരുന്ന
ആചാരങ്ങൾ നാമെന്തിനു
വലിച്ചെറിയണം...

അതെ
അങ്ങനെയെങ്കിൽ
നമുക്കൊപ്പം
പിറകോട്ട് നടക്കാം