test

കുഞ്ഞുകവിതകള്‍

1. തെരുവ് പട്ടി...
കൈകൊട്ടൽ കേട്ട
ദിക്കിൽ നിന്നും
മുരൾച്ചയോടെ വന്ന
കൂട്ടമായിരുന്നു..
വീട്ടിലുള്ളതിനേക്കാൾ
കൊഴുത്തുപോയ
തെരുവ്‌പട്ടികൾ...
തെരുവിന്
കാവൽ നിന്നിട്ടും
പിടഞ്ഞുമരിച്ച
കോലങ്ങൾ...
ഓരിയിടലിൽ
കാലന്റെ പേടി തോന്നിച്ചിട്ടും
പീറച്ചെറുക്കന്റെ
ആട്ടിന്
ചൂളിപോയ 
തലമുറ...

 

2. സ്ട്രീറ്റ് ലൈറ്റ്
പണ്ടെല്ലാം അണക്കാൻ
ആളുവേണമായിരുന്നു...
ഇന്നതൊന്നും
വേണ്ടാതെ
തനിയെ കത്തുകയും
കെടുകയും
ചെയ്യുന്നൊരു
മിന്നാമിനുങ്ങ്...

 

3.ട്രെയിൻ

പാതകളിൽ കവിതത്തേടി പോയ ട്രെയിൻ കൂട്ടിമുട്ടാതെ പാഞ്ഞുനടന്നു....
സമാന്തരപാതകളിൽ പരുക്കനായ കല്ലിലും ഇരുമ്പിലും
ചൂളം വിളിയുടെ കവിത
മാത്രമായിരുന്നു...
ഒരു സദസ്സിലും ഉത്സവങ്ങളിലും
മൈക്ക് കെട്ടി പടനാകാത്ത
വിദൂരയാത്രയുടെ വരണ്ട
കവിതകൾ..