test

തിന്മകൾക്കെതിരെ.. ഞങ്ങൾ കുട്ടികൾ...

Bibin Raj

   എം കെ ബിബിന്‍ രാജ്
സെക്രട്ടറി, ബാലസംഘംസംസ്ഥാന കമ്മിറ്റി

കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദല്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്‍റെ അഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിലെ അടൂരില്‍ ചേരുകയാണ്..
സമൂഹത്തില്‍ പരിഗണനയും കരുതലും അനുഭവിച്ചു വളരേണ്ടവരാണ് കുട്ടികള്‍ എന്ന് പഠിപ്പിച്ച ചാച്ചാജിയുടെ നാട്ടില്‍, 'സമൂഹത്തിലെ നല്ലതെല്ലാം കുട്ടികള്‍ക്ക് ' എന്ന ലോകം അംഗീകരിച്ച മുദ്രാവാക്യം ഇന്നും ഒരുപാടകലെയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകമെമ്പാടും വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശാരീരികമായും മാനസികമായും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരുക്കുന്ന ദുരിതങ്ങള്‍, ജാതി-മത ഭ്രാന്തിനാല്‍ ജീവന്‍ പൊലിയേണ്ടി വരുന്ന കുരുന്നു ബാല്യങ്ങള്‍ വര്‍ത്തമാനകാലത്തെ തുറന്ന ചിത്രങ്ങളാണ്.
അന്ധവിശ്വാസങ്ങളും അരാഷ്ട്രീയതയും വര്‍ഗീയതയും കുരുന്നു മനസ്സുകളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതിരോധത്തിന്‍റെ മാനവികസന്ദേശം ഉയര്‍ത്തി പിടിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കുഞ്ഞു കൈകളിലേക്ക് കഠാര വച്ചുകൊടുത്ത് കൊല്ലാന്‍ പഠിപ്പിക്കുന്ന വര്‍ഗീയവാദികളുടെ അജണ്ടകയെ പിഴുതെറിഞ്ഞ് കുട്ടികളുടെ ലോകം പടുത്തുയര്‍ത്തണം. 'കുട്ടികളെ കുഞ്ഞുനാളിലെ പിടികൂടുക ' എന്ന ലക്ഷ്യത്തോടെയാണ് ജാതി-മത വര്‍ഗീയശക്തികള്‍ കഴുന്‍ കണ്ണുകളുമായ് പാഞ്ഞടുക്കുന്നത്. രാജ്യത്താകമാനം വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ സമസ്ത മേഖലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുഇടങ്ങളുമെല്ലാം വര്‍ഗ്ഗീയവല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ചെറുത്തുനില്‍പ്പുകള്‍ക്കെല്ലാം തോക്കുകള്‍ കൊണ്ട് മറുപടി നല്‍കി അടിച്ചമര്‍ത്തലിന്‍റെ രാഷ്ട്രീയം തുറന്നു കാട്ടുകയാണ് രാജ്യം ഭരിക്കുന്ന അധികാരികള്‍. കണ്ണില്‍ ചോരയില്ലാത്ത കലാപങ്ങളുടെ ഇരകള്‍ കുട്ടികള്‍ ആണ്.
തെരുവുകളില്‍ ചോരയൊലിക്കുന്ന കൈകളാല്‍ ഉറ്റവരെ ചേര്‍ത്തുപിടിച്ചു തേങ്ങുന്ന കുരുന്നുകള്‍ പതിവ് കാഴ്ചകളാണ്. ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ഹൈന്ദവ തീവ്രവാദികളും ഇസ്ലാമിക രാഷ്ട്രത്തിനായ് ഇസ്ലാമിക തീവ്രവാദികളും പരസ്പരം പോരടിക്കുകയാണ്. ജാതിയും മതവും പറഞ്ഞ് സംസ്കാരത്തിന്‍റെ അടിത്തറയിളക്കി, ഭക്ഷണത്തിന്‍റേയും വസ്ത്രധാരണത്തിന്‍റേയും പേരുപറഞ്ഞു ഭിന്നിപ്പിച്ച്. എഴുത്തുകാരെയും ചിന്തകരെയും നിശബ്ദരാക്കി കൊണ്ട് ഇന്ത്യന്‍ രാജ്യത്തെയാകെ കുരുതിക്കളമാക്കാന്‍ വര്‍ഗീയവാദികള്‍ കോപ്പുകൂട്ടുന്ന കാലത്ത് ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
കത്വയിലെ എട്ടുവയസുകാരി ആസിഫയുടെ നിലവിളി കാതുകളെ വേട്ടയാടുമ്പോള്‍, നീ മുസല്‍മാന്‍ ആണെന്ന് പറഞ്ഞു സംഘപരിവാറുകാര്‍ അടിച്ചുകൊന്ന ജുനൈദെന്ന പതിനെട്ട് വയസുകാരന്‍ ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. പെഷവാറിലെ വെടിവെപ്പില്‍ ഇസ്ലാമിക തീവ്രവാദികള്‍ അറുത്തെടുത്തത് നൂറുകണക്കിന് കുട്ടികളെയാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ ഭരണകൂടത്തിന് കീഴെ പ്രാണവായു നിഷേധിച്ചതിന്‍റെ പേരില്‍ മരണമടഞ്ഞ കുരുന്നുകള്‍ സംഘപരിവാര്‍ ഭീകരതയുടെ കുട്ടികളോടുള്ള ക്രൂരത തുറന്നുകാട്ടുന്ന ഒന്നാണ്. ഗാന്ധിയും ഗൗരിയും മാത്രമല്ല കാസര്‍കോട്ടെ പതിനൊന്ന് വയസ്സുകാരനായ ഫഹദും മറ്റൊരു നാഥുറാം വിനായക് ഗോഡ്സെയാല്‍ കൊല്ലപ്പെടുമെന്ന പ്രഖ്യാപനത്തിന് ഇരയായി മാറി.
ഹരിയാനയില്‍ ഒരു ദളിത് കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രതികരണം മാനവികതയോടുള്ള കടുത്ത വെല്ലുവിളിയാണ്. മരണപ്പെട്ട കുട്ടികളെ പട്ടി കുട്ടികളോടാണ് വി കെ സിംങ്ങ് ഉപമിച്ചത്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി മോദി ഉപമിച്ചതും പട്ടികളോടായിരുന്നു എന്നത് ചരിത്രം. സവര്‍ണജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. മനുഷ്യന്‍റെ മതനിരപേക്ഷവും ജനാധിപത്യപരവും സാമൂഹികപരവുമായ അസ്തിത്വത്തെയാണ് അസഹിഷ്ണുത ഇവിടെ ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയും ജുഡീഷ്യറിയെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘപരിവാര്‍ ശക്തികള്‍ നേതൃത്വം നല്‍കുന്നത്. തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ കുട്ടികളെപ്പോലും മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയാണവര്‍.
ഒരു ദിവസം 5000 കുഞ്ഞുങ്ങള്‍ ഭക്ഷണം ഇല്ലാത്തതുകൊണ്ടുമാത്രം മരിച്ചുവീഴുന്ന നാടാണ് ഇന്ത്യ. സ്കൂള്‍ തലത്തിലുള്ള പത്തുകോടിയോളം കുട്ടികള്‍ തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നില്ല. 57% പെണ്‍കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പുറത്താക്കപ്പെടുന്നു. ലോകത്തില്‍ നാലില്‍ ഒരു ബാല്യ വിവാഹം നടക്കുന്ന നാടും നമ്മുടേതാണ്. ബാലവേല നിരോധിക്കപ്പെട്ട നമ്മുടെ നാട്ടില്‍ നിരവധി കുട്ടികള്‍ അപകടകരവും അപമാനകരവുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മറ്റനേകം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കരുക്കളായി കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച മുരടിച്ചതും ബാലവേലയ്ക്ക് ഇരയാകുന്നതും ഇന്ത്യയിലെ കുട്ടികളാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇന്ത്യയിലെ ശിശുക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ബാലവേലയും ബാലപീഡനവും. അപകട സാധ്യതയുള്ള മേഖലകളിലും പിഞ്ചു കുട്ടികള്‍ ബാലവേല ചെയ്യുന്നു. ദാരിദ്ര്യവും സുരക്ഷയുമാണ് ബാലവേലയുടെ പ്രധാന കാരണങ്ങളായി പരിഗണിക്കുന്നത്. ഉയര്‍ന്ന നിരക്കിലുള്ള പോഷകാഹാരക്കുറവും ശിശുമരണനിരക്കും ഇന്ത്യയിലെ കുട്ടികള്‍ക്ക് ഭീഷണിയാവുന്നു. അതിനാല്‍ ഭരണാധികാരികള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം. ഇന്ത്യയിലെ കുട്ടികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വിദ്യാഭ്യാസ രംഗത്തുള്ള പ്രശ്നങ്ങള്‍. ഇന്ത്യയില്‍ ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഏകദേശം 45 ശതമാനത്തോളം കുട്ടികള്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരും അവരില്‍ നല്ലൊരു വിഭാഗം കൃഷിപ്പണിയും സാധാരണ തൊഴിലും ശീലിക്കുന്നവരു മാണ്.
വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും കുറഞ്ഞ വരുമാനം എന്ന കാരണത്താലും അവരുടെ കുടുംബങ്ങളിലെ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. പുസ്തകം പിടിക്കേണ്ട കൈകളില്‍ ഭിക്ഷപാത്രങ്ങളുമേന്തി തെരുവുകളില്‍ കൈനീട്ടുന്നു. സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയായാണ് വിദ്യാഭ്യാസത്തെ കാണേണ്ടത് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാനാകൂ. എന്നാല്‍ മോദി സര്‍ക്കാര്‍ സാമൂഹികനീതി കാറ്റില്‍പറത്തുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഇടപെടലുകള്‍ ദൗര്‍ഭാഗ്യകരമാണ്. നവഉദാരവല്‍ക്കരണ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. സ്വകാര്യ പങ്കാളിത്തത്തിന് പ്രോത്സാഹനം നല്‍കി പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് സമ്പൂര്‍ണ കാവിവല്‍കരണം നടപ്പിലാക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചും,കേന്ദ്രീകൃത സിലബസ് പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയും വിദ്യാഭ്യാസമേഖലയെ കേന്ദ്രത്തിന്‍റെ കൈപ്പിടിയിലാ ക്കാനാണ് ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ വര്‍ഗീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ പാഠപുസ്തകങ്ങളെ കാവി വത്ക്കരിച്ചും ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസമേഖലയിലെ ഉന്നത പദവികളിലെല്ലാം തീവ്ര വര്‍ഗീയതയുടെ മുഖങ്ങളെ നിയമിക്കുകയും, വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഉള്‍പ്പെടെ വെട്ടിച്ചുരുക്കുന്ന കാഴ്ച്ചയുമാണ് കാണുന്നത്.
വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പിടിമുറുക്കുന്ന കാലഘട്ടമാണിന്ന്. കച്ചവടമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുകയാണ് നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തിന് അഭികാമ്യം. ഒരുവശത്ത് ചരിത്രത്തെ വളച്ചൊടിച്ച് പാഠപുസ്തകങ്ങളില്‍ വര്‍ഗീയത പടര്‍ത്തുകയും, വിദ്യാഭ്യസ മേഖലക്കുള്ള, പണം വെട്ടിച്ചുരുകുകയും ഉച്ചഭക്ഷണം പ്രതിസന്ധിയിലാക്കുകയും ചെയ്യുമ്പോള്‍, മറുഭാഗത്ത്
കേരളം രാജ്യത്തിനു തന്നെ മാതൃകയായ് വളരുകയാണ്. കുട്ടികള്‍ക്കും അതിനനുസരിച്ചു പരിഗണനയും സുരക്ഷയും ലഭിക്കുന്നുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെയും നിറവേറ്റപ്പെട്ടുകഴിഞ്ഞു. മുഴുവന്‍ കുട്ടികള്‍ക്കും പന്ത്രണ്ടാം ക്ലാസ്സ് വരെ സൗജന്യമായ വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ കഴിഞ്ഞു. ഉച്ചഭക്ഷണം, യുണിഫോമ്, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭ്യമായി. ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയെജ്ഞം കേരളത്തിന്‍റെ പഠനസൗകര്യങ്ങളെ ലോകനിലവാരത്തിലേക്കെത്തിക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി ഒരു വകുപ്പ് രൂപീകരിക്കുവാനും, വികസനത്തിന്‍റെ 5% കുട്ടികള്‍ക്കായി നീക്കിവെക്കുന്നത് നിര്‍ബന്ധിതമാക്കാനും സര്‍ക്കാറിന് സാധിച്ചു. ബാലാവകാശകമ്മീഷന്‍, ശിശുക്ഷേമസമിതി, തണല്‍, ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേകം കരുതല്‍, മറ്റുസംവിധാനങ്ങള്‍ എന്നിവയാല്‍ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കേരളസര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. എന്നാല്‍, ജനാധിപത്യ കേരളത്തിലും ശിശുപീഡനവാര്‍ത്തകള്‍ നിത്യേനവന്നുകൊണ്ടിരിക്കുകയാണ്. അനാഥാലയങ്ങളിലും കൃത്രിമ അച്ചടക്കത്തിന്‍റെ പേരില്‍ ചില വിദ്യാലയങ്ങളിലും കുട്ടികള്‍ ദാരുണമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ താത്പര്യമനുസരിച്ച് പഠനവിഷയം തിരഞ്ഞെടുക്കാനോ മാതൃഭാഷയിലുള്ള വിദ്യാഭ്യസം ഉറപ്പുവരുത്താനോ ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന നിലയിലേക്ക് കേരളീയസമൂഹം ഇനിയും വളരേണ്ടതുണ്ട്. ബാലാവകാശസംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാകേണ്ടതുണ്ട്.
കേരളത്തിന്‍റെ മതനിരപേക്ഷതയും ജാതിവ്യവസ്ഥയുടെ തകര്‍ച്ചയും സമാധാനപൂര്‍ണമായ ജീവിതം സാധ്യമാക്കുന്നു. ഈ അന്തരീക്ഷം തകര്‍ക്കാന്‍ മത മൗലിക-വര്‍ഗീയവാദികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി ഉപയോഗിച്ച് കലാപങ്ങളുണ്ടാക്കാനും സംഘര്‍ഷമുണ്ടാക്കാനുമാണ് ചില ദുഷ്ടശക്തികള്‍ രംഗത്ത് വന്നിട്ടുള്ളത്. ശബരിമലയിലെ സംഘര്‍ഷവേദിയില്‍ കുട്ടികളെ ബന്ദിയാക്കുന്ന സമരരീതിവരെയുണ്ടായത് ഏറ്റവും പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നവോത്ഥാന പാരമ്പര്യത്തെ അവഹേളിക്കാനും നടത്തുന്ന ഈ ദുഷ്ചെയ്തികളെ പരാജയപ്പെടുത്താന്‍ നമുക്ക് കഴിയണം. വിശ്വാസത്തിന്‍റെ പേരില്‍ അഷ്ടമിരോഹിണി ഘോഷയാത്രകളിലൂടെ വര്‍ഗീയത പടര്‍ത്തിയവര്‍ ശബരിമലയിലെ ലിംഗനീതി ഉറപ്പാക്കുന്ന വിധിയുടെ നിഴലില്‍ ആചാരലംഘനം പറഞ്ഞ് നാട് തകര്‍ക്കാന്‍ ഒരുമ്പെടുകയാണ്. ശരിയായ ചരിത്രബോധവും ശാസ്ത്രീയവീക്ഷണവും മനുഷ്യസ്നേഹവുമുള്ള തന്‍റേടികളുടെ ഒരു തലമുറയ്ക്ക് മാത്രമേ, ഈ ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്താനാകൂ.
പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒരുഭാഗത്ത് സമൂഹത്തെയാകെ വര്‍ഗീയമായി വിഭജിക്കാനും പൊതു ഇടങ്ങള്‍ ഇല്ലാതാക്കുവാനും ഉള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. മതനിരപേക്ഷത തകര്‍ത്തുകൊണ്ടേ അവര്‍ക്ക് അത് സാധ്യമാകൂ. കേരളത്തിലെ മതനിരപേക്ഷ സംസ്കാരത്തിന് അടിത്തറയായത് നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ആണ്. കേരളത്തിലെ സമഗ്രമായ മാറ്റത്തിന് അടിത്തറ ആകേണ്ട നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല എല്ലാ അര്‍ത്ഥത്തിലും മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ അണിനിരക്കേണ്ടതായിട്ടുണ്ട്
ബ്രിട്ടീഷ് സമ്രാജ്യത്വ ശക്തികള്‍ ഇന്ത്യാ മഹാരാജ്യത്തെ അടക്കി ഭരിച്ചപ്പോള്‍ ഗാന്ധിയും നെഹറുവും അംബേദ്കറും ഭഗത് സിങ്ങും ഉദ്ധംസിംങ്ങും തുടങ്ങി നിരവധിപേര്‍ പൊരുതി നേടിയതാണ് സ്വാതന്ത്യം. പീന്നീട് കേരളത്തില്‍ നിലനിന്ന ഫ്യൂഡല്‍ ജډി-കുടിയാന്‍ വ്യവസ്ഥിതിയില്‍ നിന്നുള്ള നിന്നും മോചനത്തിനായി ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകډാര്‍ തേര്‍തെളിച്ച കേരളം. അടിമയായി ജീവിച്ച മനുഷ്യനെ മനുഷ്യനായി ജീവിക്കാനും അവകാശങ്ങള്‍ നേടിയെടുക്കുവാനും, ഭൂമിയുടെ ഉടമയക്കാനും, പഠിപ്പിച്ച ധീരരായ ഇ എം എസ്, എ കെ ജി, കൃഷ്ണപിള്ള തുടങ്ങി നിരവധി കര്‍ഷക-തൊഴിലാളി സമര നായകര്‍ പൊരുതി നേടിയ ജډിത്വത്തില്‍ നിന്നുള്ള മോചനം. ഇന്നലെകളുടെ ചങ്ങലകെട്ടുകള്‍ ഭേദിച്ച് നാം നേടിയ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വേരറുത്ത കേരളത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ അവതിരിച്ചു വരുന്ന സാഹചര്യം. അന്ധതയുടെ വേലി കെട്ടുകള്‍ അറുത്ത് മാറ്റാന്‍ ഇനിയുമവര്‍ തയ്യാറല്ല. തഞ്ചാവൂരില്‍ നഷ്ടപ്പെട്ടത് ഒരു 14 വയസ്സുകാരിയുടെ ജീവന്‍ ആദ്യ ആര്‍ത്തവത്തില്‍ ആചാരം സംരക്ഷിക്കാന്‍ ഷെഡ്ഡില്‍ താമസിപ്പിച്ച് മരണത്തിന് വിട്ടുകൊടുത്തു. അപകട സാധ്യതയുടെ ഗൗരവം തിരിച്ചറിഞ്ഞിട്ടും ആചാര സംരക്ഷണമാണ് അഭികാമ്യമെന്ന നിലപാടിന് മുന്നില്‍ പൊതു സമൂഹത്തിന് ഒന്നടങ്കം തല കുനിക്കാം പാരമ്പര്യ ആചാരത്തെ പിന്തുടരുക എന്ന ദൗര്‍ബല്യത്തെ നിസ്സഹായതയോടെ സമീപിക്കാതെ മൂഢതകളെ പറിച്ചെറിഞ്ഞ് പുതിയ സമീപനവും വികാസവും കൈമുതലാക്കേണ്ട കാലം അതിക്രമിച്ചു...
നവജാത ശിശുവിന് മുലപ്പാല്‍ നല്കുലന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് വാശിപിടിച്ച അന്ധവിശ്വാസിയായ പിതാവിനെയും അതിന് പ്രേരിപ്പിച്ച മന്ത്രവാദിയെയും നമ്മള്‍ കണ്ടത് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര നടക്കുന്ന വിദ്യാഭ്യാസനിലവാരം കുറഞ്ഞ വടക്കന്‍ സംസ്ഥാനങ്ങളില്‍ അല്ല. മറിച്ച്, കോഴിക്കോട്ടെ മുക്കത്താണ്... അന്ധവിശ്വാസം ശാസ്ത്രത്തിന്‍റെ കടയ്ക്കുകത്തിവെക്കുന്നതാണെന്നും ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു മുന്നേറ്റം നടത്തേണ്ടതുണ്ട് എന്ന ശക്തമായ തിരിച്ചറിവിന്‍റെ കേവല ഉദാഹരണങ്ങള്‍ മാത്രമാണിത്.
ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ പൗരന്‍റെയും മൗലിക കടമകളില്പ്പെട്ടതാണെന്ന് ഇന്ത്യന്‍ ഭരണഘടനതന്നെ അനുശാസിക്കുന്നുണ്ട്. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പ്രയോഗം വലിയതോതില്‍ നാട്ടില്‍ വര്ധിച്ചേിട്ടുണ്ടെങ്കിലും അതിനുസൃതമായി ശാസ്ത്രബോധത്തിന്‍റെ വ്യാപനം നടന്നിട്ടില്ല എന്നത് വളരെ പ്രാധാന്യമര്ഹിാക്കുന്നു. കുട്ടികളുടെ ചിന്തയെ ഹനിക്കുന്നതില്‍ മാധ്യമങ്ങളും പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളെ ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ ശാസ്ത്ര ബോധമുയര്‍താനും ശ്രമിക്കേണ്ടതുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘം  നല്ല ശാസ്ത്രബോധവും ചരിത്രബോധവും യുക്തിചിന്തയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനും, കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തീര്‍ത്തുകൊണ്ട്, ചൂഷണ രഹിതവും നീതിനിഷ്ഠമായ ഒരു നവലോക സൃഷ്ടിക്കുവേണ്ടി മുന്നേറാന്‍..
കുട്ടികള്‍ പൂക്കളെ പോലെ ചിരിക്കട്ടെ... ചിറകുവച്ച് പറക്കട്ടെ... കൂട്ടു കൂടി നടക്കട്ടെ... പ്രശസ്തനായ കവി അയ്യപ്പപണിക്കര്‍ തത്തമ്മയോട് പറഞ്ഞതുപോലെ,
ڇനډകള്‍ കേട്ടത് കണ്ടതു ചൊല്ലാന്‍
നാക്കിനു കഴിയട്ടെ...
തിډകള്‍ കണ്ടാല്‍ കൊത്തിക്കീറാന്‍
കൊക്കിനു കഴിയട്ടെڈ

നല്ല ബോധങ്ങളെ.. നډകളെ.. കോര്‍ത്തിണക്കി തിډകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍.. ഞങ്ങള്‍ കുട്ടികളാണ് എന്നാല്‍ വെറും കുട്ടികളല്ലെന്ന് ഉറക്കെ പറയാന്‍ സാധിക്കട്ടെ...