test

കൊല്ലം കളിയരങ്ങ്

കുട്ടികളുടെ രംഗത്ത് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇന്നത്തെ ലോകം കെട്ടിപ്പടുക്കുന്നത്തില്‍ കുട്ടികള്‍ക്കും ബാല സംഘടനകള്‍ക്കും ഉള്ള പങ്ക് വളരെ വലുതാണ്. വരും തലമുറക്ക് വേണ്ടി രചിക്കാനിരിക്കുന്ന ചരിത്രത്തിന്‍റ സ്രഷ്ടാക്കളാണ് കുട്ടികള്‍ . എന്നാല്‍ ഇന്ന് കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടു നിരവധി ജാതി-മത സംഘടനകളും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. കുരുന്നുകള്‍ വര്‍ഗ്ഗീയ-തീവ്രവാദ ശക്തികളുടെ പിടിയില്‍ അമരുകയും ചെയ്താല്‍ കേരളം ഇന്ന് നേടിയ നേട്ടങ്ങള്‍ തകര്‍ക്കപ്പെടും. ആയതിനാല്‍ തന്നെ കുട്ടികള്‍ക്കിടയില്‍ നാം എങ്ങനെ നമ്മളായി എന്ന ബോധം വളര്‍ത്തി എടുക്കേണ്ടതുണ്ട്. ചിന്തിക്കാനും ചിന്തിപ്പിക്കാനും അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോല്‍സഹിപ്പിക്കുന്നതിന്‍റെ ഭാഗമായണ് ബാലസംഘം ഇത്തരത്തില്‍ ഒരു ഒണ്‍ലൈന്‍ മാഗസ്സിന്‍ തുടക്കം കുറിക്കുന്നത്.

       ഇന്ന് നമ്മുടെ ഇന്ത്യാ രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ നീജവും നിക്രിഷ്ട്ടവും അണ്. മൃഗങ്ങളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്ന നാടവുകയാണ് ഇന്ത്യ. ഗോ സംരക്ഷകര്‍ എന്നു പറഞ്ഞ് അക്രമങ്ങള്‍ നടത്തി കലാപങ്ങള്‍ക്ക് കോപ്പ്ക്കുട്ടുന്നു. കുട്ടികളെ പോലും കൊലക്കത്തിക്ക് ഇരയാക്കുന്നു. നാം എന്ത് ചിന്തിക്കണം,എന്നും എന്തു കഴിക്കണം എന്നും,എങ്ങനെ ജീവിക്കണം എന്നും ഇവര്‍ തിട്ടുരം കല്പ്പിക്കുകയണ്. അവിഷ്ക്കാര സ്വാതന്ത്രിയത്തിനുമുകളിലും കടന്നു കയറുകയണ്.

       കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പിടിക്കൂടി വര്‍ഗ്ഗീയ വിഷം കുത്തിവക്കന്‍ സ്രമിക്കുകയണ് ഈ ക്രിമിനലുകള്‍. സമുഹത്തില്‍ ഉയര്‍ന്ന് വരുന്ന അരാഷ്ട്രീയ സംഘടനകള്‍ കുട്ടികളെ സംഘടിപ്പിച്ച് പ്രതികരണശേഷി പോലും ഇല്ലാത്ത അമ്മുല്‍ ബേബികളാക്കി മാറ്റുകയണ്. നിരവധിയായ കഴിവുകള്‍ ഉളളവരാണ് കുട്ടികള്‍. ആടാനും, പാടാനും ,കളിക്കാനും, രസിക്കാനും, ചിന്തിക്കാനും തുടങ്ങി നിരവധിയായ കഴിവുകള്‍. അവയല്ലാം മാനവ സമൂഹത്തിന്‍റെ വളര്‍ച്ചക്കും ഇന്ത്യയുടെ നല്ല നാളയെ കെട്ടിപടുക്കാനുമ്മുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരെണ്ടതുണ്ട്.

       കുട്ടികളുടെ രചനാ ശേഷിയെ പ്രോല്‍സഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബാലസംഘം ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസ്സിന്‍ പ്രസിദ്ധികരിക്കുന്നത്. സ്പ്പാര്‍ക്ക് ഓണ്‍ലൈന്‍ മാഗസ്സിന്‍ കുട്ടികളുടെ മേഖലയിലെ പ്രസിദ്ധികരണങ്ങളില്‍ ഒരു പുത്തന്‍ ചുവടുവപ്പാകും. കുട്ടികളുടെ രചനകളാല്‍ വയനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകട്ടെ സ്പ്പാര്‍ക്ക് മാഗസീന്‍. മുഴുവന്‍ കൂട്ടുകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ബാലസംഘം എന്ത് എന്തിന് - അറിയുക

ബാലസംഘം നാൾവഴികൾ ഇവിടെ വായിക്കാം