പതിയെ തിരിഞ്ഞൊന്ന് നടക്കണം....
ഓർമ്മകൾ എനിക്കായീ കാത്തിരിപ്പുണ്ടത്രേ..
പാടവരമ്പിലൂടെ ഓടിനടന്നതും......
പൂക്കളിറുത്തു പൂക്കളം തീർത്തൊരു ഓണക്കാലവും....
കഥകൾ തീർത്തൊരു മുത്തശ്ശീക്കാലവും....
ഇടയ്ക്കിടയ്ക്കെത്തി നോക്കുന്നു....
കൈത്തലം നീട്ടിയെത്തി പിടിക്കണമെന്നുണ്ട്....
ഓർമ്മകളത്രമേൽ അകലെയാണത്രേ.......
കണ്ടങ്ങളിലൂടൊന്ന് പാറിനടക്കാനൊരു
മോഹമെന്നാരോടൊ മൊഴിഞ്ഞപ്പോൾ...
കണ്ടങ്ങളൊക്കെ ഓടാനുള്ളതാണെന്ന്...
ആഹാ..അതിഗംഭീരം..എത്തികഴിഞ്ഞപ്പോൾ...
അവിടെ സദാചാരവാദികളുടെയും....
രാഷ്ട്രീയ കോമാളികളുടെയും...
മാധ്യമ അധാർമികരുടെയും....
അഭിനയ കുറ്റവാളികളുടെയും...
നെട്ടോട്ടമാണത്രേ....സന്തോഷം...ഒരിക്കലെങ്കിലും...
പാടങ്ങളെ തേടിയെത്തിയല്ലോന്നൊരു ആത്മസംതൃപ്തി.