test

ഏപ്രില്‍ 22 - ലോക ഭൗമ ദിനം

ഏപ്രില്‍ 22 - ലോക ഭൗമ ദിനം

 

ഏപ്രിൽ 22 ലോക ഭൗമദിനം ആയി ആചരിച്ച് വരികയാണ്. ഭൂമിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ട്കൊണ്ടാണ് ഈ ദിനാചരണം.1970 ഏപ്രിൽ 22ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യമായ് ഭൗമദിനം ആചരിച്ചത്‌.ജനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നതാണ് ഈ ദിവസം കൊണ്ടുദ്ധേശിക്കുന്നത്.

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ റിപ്പോര്‍ട്ട്. പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തില്‍ ക്രമാതീതമായി വർദ്ധിക്കുന്നതാണ് ചൂട് വര്‍ദ്ധിക്കുവാനുള്ള കാരണം.ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു.തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയ്ക്ക് ഈ ഭൂമിയെ അതിന്റെ ശുദ്ധത നഷ്ടപ്പെടാതെ നല്‍കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ധേശ്യം.