ബാല്യം
________
ബാല്യകാലത്തിന്റെ മധുരസ്മരണകളിലൂടെ
വീണ്ടുമൊന്ന് നടക്കാനിറങ്ങണം
അനുസരണക്കേടൊന്ന് കാട്ടിടുമ്പോൾ
അമ്മതൻ ചൂരൽക്കഷായം നുണയണം
ഓടികളിച്ചൊന്നു വീണിടുമ്പോൾ
കമ്മ്യൂണിസ്റ്റ് പച്ചയരച്ചൊന്നു മുറിവിൽ പുരട്ടണം
പച്ചമാങ്ങയും പുളിയും
ഉപ്പുചേർത്തൊന്ന് കൂട്ടി കഴിക്കണം
ചിത്രകഥാപുസ്തകങ്ങളൊക്കെയും
കൗതുകത്തോടൊന്ന് വായിച്ചു തീർക്കണം
ഊഞ്ഞാലിലാടിയൊന്നാകാശം മുട്ടണം
കുയിലിന്റെ പാട്ടിനൊന്നെതിർപ്പാട്ട് പാടണം
കൂട്ടുകാരോടൊപ്പമൊന്നാർത്തു കളിക്കണം
നിഷ്കളങ്ക സ്നേഹത്തിൻ മധുരം നുണയണം
_താഇബ