test

യക്ഷി

Meena

യക്ഷി.....

 

എന്റെ ദിനാരാത്രങ്ങളിൽ

ഞാൻ കണ്ട യക്ഷികളത്രയും

എന്റെ ദുഷിച്ച സ്വപ്നങ്ങളായിരുന്നു.....

അതെ സുഹൃത്തേ.....

ഞാൻ കണ്ട ദുഷിച്ച സ്വപ്നമത്രയും

ഒരു യക്ഷിയാണ്.....

തളർന്നുറങ്ങുന്ന എന്നിലേക്കവ

രാത്രിയുടെ യാമങ്ങളിൽ

മറനീക്കി വന്നിറങ്ങും....

ഇരുളടഞ്ഞ എന്റെ മനസ്സിലവർ

വർണ്ണാഭമായ ദു:സ്വപ്‌നങ്ങൾ പണികഴിപ്പിക്കും....

ഒരു സിനിമയെന്നോണം

ഞാനവ കണ്ടുത്തീർക്കും....

എപ്പോഴോ പൊഴിക്കുന്ന അട്ടഹാസങ്ങളിൽ

ഞാനൊന്ന് ഞെട്ടിയുണരും ...

വിയർത്തൊലിച്ച എന്നരികിൽ

നിന്നപ്പോഴേക്കുമവർ

പോയ്മറയും...

ഞാൻ കണ്ട യക്ഷിക്ക്

കൂർത്ത പല്ലുകളില്ല...

നഖങ്ങളില്ല....

ജടപ്പിടിച്ച മുടിയുമില്ല....

അവർക്കെന്റെ കൊരവള്ളി പൊട്ടിച്ച

ചുടുചോര വേണ്ട...

എല്ലിനോടൊട്ടിയ മാംസവും വേണ്ട....

അവർക്ക് വേണ്ടതെന്റെ ഹൃദയമാണ്.....

കുത്തിനോവിക്കാനെന്റെ മനസ്സിനെയും.....

യക്ഷികൾക്ക് പലതിനും...

എന്റെ പ്രിയപ്പെട്ടവരുടെ

മുഖഛായ തോന്നാറുമുണ്ട്...

കണ്ടു തീർത്ത സ്വപ്നമത്രയും

മായാതെ മറയാതെ

എന്നിൽ തളം കെട്ടികിടക്കും....

എന്നെ വിട്ടുപിരിയവനാവാതെ

അവ എന്റെ ചിന്തകളെ വേട്ടയാടും....

ഞാൻ കണ്ട നീലിയും

മാടനും മറുതയും

ഒടിയനുമെല്ലാം

എന്റെ പല സ്വപ്നങ്ങളാകുന്നു......

 

                      -മീന