test

കാവ്യ സർഗം

Vinayak

കാവ്യ സർഗ്ഗം

-------------------------

നിദ്രക്കിനാവുതൻ പൂദളതൊട്ടിലിൽ നിന്നു ഞാൻ മെല്ലെ ഉണർന്ന നേരം.., തോപ്പിൽ പിലാവുതൻ കൊമ്പിലായ് തത്തിനിന്നാ കിളിച്ചുണ്ടിലെ മുഗ്ദരാഗം.., പുത്തൻ പുതുമകൾ പാരിലായ് പാകി വ്യോമത്തിലാ പകൽ സൂര്യകേളി.., പനിനീര്തണ്ടിന്റെ

ചെങ്കിരീടതിൽ തുഷാര വജ്രങ്ങളാൽ മിനുങ്ങി മേനി!

ശാഖിതൻ ശാഖകൾക്കിടയിലൂടാ-

ദിത്യ രശ്മികൾ നീട്ടിയ ഹേമരേഖ.., രേഖയിലൂടെ എൻ ആത്മസങ്കൽപ്പം കവിതതൻ തേരിലായ് വന്നിറങ്ങി...!!

ഈ ജഗത്തെ മുഴുവൻ മയക്കുന്നുവോ, പുങ്കുയിൽ ഗാനത്തിനാൽ നീ കവിതയെ... എന്റെ മുമ്പിലായ് നീ വിശ്വമോഹനം തീർക്കവേ, എന്റെ നയനം മായതൻ മേട്ടിലോ..

മൂന്നു കാലവും മൂന്ന് ലോകവും നൂറുശോഭയും നൂറ്റാണ്ട് ചരിതവും, പാതവക്കിലെ പുല്ലിനെ പുൽകിടും മഞ്ഞുരക്കുന്ന മകരകുളിർമ്മയും..

പണ്ടുണർനൊരെൻ പൂർവികർ ചെയ്തൊരാ

കർമ്മ ശുദ്ധിതൻ സുകൃതപ്രകാശവും,

എന്റെ ചുറ്റിനും മന്തമായ് പാറിടും കുഞ്ഞു പ്രാണിതൻ നിനവും പ്രതീക്ഷയും..

എന്നെയീ ജീവിതപ്പടികയറ്റിടും ചുറ്റുപാടിന്റെ നന്മയും സ്നേഹവും.. നീല ഗഗനവും, സാഗരത്തിരകളും ഘോരമായ വനത്തിന്റെ ഹരിതവും,.. കാട്ടുചോലതൻ താളസംഗീതവും, പക്ഷി പാടുന്ന ഗീതാമൃതങ്ങളും, പൂവിലൂറുന്ന തേനിന്റെ മധുരവും, പൂവ് ഗാന്ധിച്ച പൂങ്കാവനങ്ങളും..

അരുണ വർണ്ണമാർന്നാ സന്ധ്യ സൗരനും, വെണ്മയൂറുന്ന തിങ്കളിൻ ശോഭയും, ഒത്തുചേർന്നെന്റെ തൂലികത്തുമ്പിലായ് നിൽക്കയാണുനീ ശോഭന കവിതയെ...

എന്റെ ഉള്ളിലെ വൃന്ദാവനത്തിലെ കൊച്ചു തളിരായി മൊട്ടിട്ട കവിതയെ, മുരളിതൻ പൂങ്കുയിൽ ഗാനമായ് എന്നുടെ പുസ്തകത്താളു മെല്ലെ തഴുകുകിൽ ; കൊച്ചു ചെടിതന്റെ മുകളിലായ് പൂതൊരാ നേർത്ത സൗരഭം ഭൂമിതൻ മോഹനം, താപമേറ്റൊട്ടിവറ്റിയ നാട്ടിലും നിന്റെ പാട്ടിന്റെ ഹരിതമാം അക്ഷരം..!

ഇന്ന് നീ എന്റെ ആത്മമാം മണ്ഡലം, തീർത്തു ഞാൻ എന്നിൽ നിന്നുടെ മണ്ഡപം..എന്റെ സർഗ്ഗാത്മ ശക്തിയാം കവിതയേ പൂജിക്കയാണു ഞാൻ എന്നുമേ നിന്നെയും...