test

ചെരിപ്പ്

Mursal shajahan

അടിച്ചമർത്തിയിട്ടും

ചവിട്ടിത്താഴ്ത്തിയിട്ടും

തേഞ്ഞു തേഞ്ഞു പിന്നാലെ വരുന്നത്

നിസ്സഹായത കൊണ്ടാണെന്ന്

നീ കരുതരുത്.

നടന്നുനീങ്ങിയ കാൽപ്പാടുകളും,

പറയാൻ മടിച്ച ഓർമ്മപ്പെടുത്തലുകളും,

നിലാവിന് കൂട്ടിരുന്ന

നഷ്ട സ്വപ്നങ്ങളുമെല്ലാം

ഞാനും കൊണ്ടറിഞ്ഞതാണ്.

ഉള്ളിൽ ഒരു തേയ്മാനവും

സംഭവിയ്ക്കാതെ

കുറെ ഏറ്റുവാങ്ങലുകൾ കിടപ്പുണ്ട്

ഒന്നിനു മുന്നിലും

തളർന്നു പോയിട്ടില്ല,

തകർന്നു വീണതാണ്.

എത്ര പറിച്ചെടുക്കാൻ ശ്രമിച്ചാലും

നിന്റെ കൂടെ

അള്ളിപ്പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന

കനലോർമ്മകൾ