പ്രണയം എഴുതാൻ
മേഘങ്ങൾ നൽകിയ മഷിയായിരുന്നു മഴ
ഒരു കുടക്കീഴിൽ നിന്ന് നെഞ്ച് ഇടിപ്പിന്റെ
താളം കേൾപ്പിച്ചു തന്നും
മനസ്സിൽ കാർമേഘങ്ങൾ കറുത്തിരുണ്ടപ്പോൾ
തേച്ചിട്ടു പോയവൾക്ക് പകരമായി വന്നും
ഉള്ളിൽ ഇടിമുഴങ്ങിയപ്പോൾ
ആശ്വാസം നൽകിയും
കൂടെ നിന്നത് നീ മാത്രം
പനി വന്നു കെട്ടിപ്പിടിച്ചപ്പോൾ
അമ്മ വഴക്ക് പറഞ്ഞത് നിന്നെയായിരുന്നു
ആർത്തലച്ചു നിലവിളിച്ചപ്പോൾ അച്ഛൻ ശപിച്ചതു നിന്നെത്തന്നെ
അയലിൽ തുണി
പിണങ്ങി കിടന്നപ്പോൾ ചേച്ചി ചൊടിച്ചതും നിന്നോട്..
പക്ഷെ എന്നെ പ്രണയിക്കാൻ പഠിപ്പിച്ച നിന്നോട് എന്തിനു ഞാൻ പിണങ്ങേണ്ടത് ..??
ഉമ്മറപടിവാതിലിൽ നീ
ഉമ്മ വെച്ചു തുടിപ്പിച്ചതിനു വഴക്കു കേൾക്കേണ്ടിയിവന്നതിനോ ...??