"2 പെണ്‍കുട്ടികള്‍" എന്ന ചിത്രത്തിലെ അഭിനയത്തിന് 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബാലസംഘം മുന്‍ വേനല്‍തുമ്പി അന്ന ഫാത്തിമ എന്ന പതിനാല് വയസ്സുകാരിയുടെ സ്വപ്നങ്ങള്‍ വളരെ വിശാലമാണ്. വീട്ടകങ്ങളില്‍ തളച്ചിടപ്പെടുന്ന പെണ്‍ബാല്യത്തെ രണ്‍് പെണ്‍കുട്ടികളിലെ അശ്വതിയിലൂടെ കാണിച്ചുതന്ന അന്ന പെണ്‍കുട്ടികളെ അന്യവല്‍ക്കരിക്കുന്ന ചലച്ചിത്രസാങ്കേതിക മേഖലയിലും അഭിനയത്തിന് പുറമെ തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കണമെന്നാഗ്രഹിക്കുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് കരുവണ്ണൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിയ ഞങ്ങള്‍ക്ക് അന്നയുടെ വീട് കാണിച്ചുതരാന്‍ മത്സരിച്ച നാട്ടുകാരുടെ ആവേശവും സന്തോഷവും കണ്‍പ്പോള്‍ തന്നെ അന്ന ഫാത്തിമ ആ നാട്ടുകാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന് മനസ്സിലാക്കാം. തന്‍റെ അഭിനയരംഗത്തേക്കുള്ള കടന്ന് വരവും ജീവിതലക്ഷ്യവുംബാലസംഘം പ്രവര്‍ത്തനാനുഭവങ്ങളുമെല്ലാം അന്ന പങ്കുവെയ്ക്കുന്നു.
> ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ തീയേറ്റര്‍ ഗ്രൂപ്പ് ആയ വേനല്‍തുമ്പി കലാജാഥയില്‍ അംഗമായിരുന്നല്ലോ. വേനല്‍തുമ്പി കലാരംഗത്തും അഭിനയരംഗത്തും ഏതെങ്കിലും വിധത്തില്‍ പ്രചോദനം നല്‍കിയിട്ടുണ്‍ോ?
-ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് വേനല്‍ തുമ്പി കലാജാഥ സമ്മാനിച്ചത്. വേനല്‍തുമ്പിയുടെ ഒരു സവിശേഷത എന്താണെന്ന് വെച്ചാല്‍ അഞ്ചോ ആറോ ദിവസങ്ങള്‍ കൊണ്‍് കുറെ നാടകങ്ങളും സംഗീതശില്‍പങ്ങളുമെല്ലാം പരിശീലിപ്പിക്കുന്നു എന്നതാണ്. അത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇവയെല്ലാം പഠിച്ചെടുക്കുക എന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം കുറച്ച് ശ്രമകരമാണെങ്കിലും പ്രയത്നിച്ചാല്‍ അതെല്ലാം സാധ്യമാണ് എന്ന് വേനല്‍തുമ്പി കാണിച്ചുതരുന്നു. അര്‍പ്പണബോധത്തോടെ കലയെ സമീപിക്കാനും ഒരു വലിയ വിഭാഗം കാണികള്‍ക്ക് മുന്നില്‍ തുറന്ന വേദികളില്‍ കലാപ്രകടനം നടത്താനും വേനല്‍തുമ്പി അവസരമൊരുക്കുന്നു. വേനല്‍തുമ്പി എനിക്ക് അഭിനയരംഗത്ത് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.
>. ഇപ്പോഴും ബാലസംഘം പ്രവര്‍ത്തകയാണോ ബാലസംഘം സംഘടന എങ്ങനെയാണ് ജീവിതത്തെ സ്വാധീനിച്ചത്?
-. ബാലസംഘം പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും ഭാഗമാകാറുണ്‍്. കഴിയാവുന്നതും സമയങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്‍് എന്‍റെ ജീവിതത്തില്‍ ഒരു പാട് നല്ല മാറ്റങ്ങള്‍ വരുത്തിയത് ബാലസംഘമാണ്. ബാലസംഘം യൂണിറ്റ് യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളുമായും ഇടപഴകാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്‍്. ഈ ഇടപഴകല്‍ എന്‍റെ ആദ്യചിത്രത്തിലെത്ര അവാര്‍ഡ്.
>. അവാര്‍ഡ് ലഭിച്ച ചിത്രത്തെപ്പറ്റി എന്താണ് പറയാനുള്ളത്?
-. കുട്ടികള്‍ ഇന്ന് സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു 'രണ്‍് പെണ്‍കുട്ടികള്‍' എന്ന ചിത്രത്തിന്‍റെ പ്രമേയം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്‍ിവരുന്ന പ്രശ്നങ്ങള്‍. ഇന്ന് വീടിനകത്ത് ഒരു സ്വാതന്ത്ര്യവുമില്ലാതെ തളച്ചിടപ്പെടുന്ന പെണ്‍കുട്ടികളുടെ അവസ്ഥയാണ് ഈ സിനിമ ചിത്രീകരിച്ചത്. അശ്വതി എന്നായിരുന്നു ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്.
>. എങ്ങനെയാണ് സിനിമയിലേക്ക് കടന്ന് വരുന്നത്?
-. അച്ഛന്‍ സംവിധായകനാണ്. അച്ഛന്‍റെ സുഹൃത്ത് ജിയോ അങ്കിളിന്‍റെ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. വീട്ടില്‍ നിന്ന് നല്ല പിന്തുണയും ലഭിച്ചിരുന്നു.
>. സിനിമ പഠനത്തെ ബാധിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്‍ോ?
-. ഷൂട്ടിംഗിന് വേണ്‍ി കുറേ ദിവസങ്ങള്‍ ചെലവഴിക്കേണ്‍ിവരുമ്പോള്‍ സിനിമ പഠനത്തെ ബാധിക്കുന്നത് തോന്നിയിട്ടുണ്‍്. പക്ഷെ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്നെ സഹായിച്ചത് എന്‍റെ സുഹൃത്തുക്കളും അധ്യാപകരുമാണ്. അവരുടെ ഭാഗത്ത് നിന്ന് ലഭിച്ച സഹായവും പിന്തുണയുമാണ് സിനിമയിലും പഠനത്തിലും ഒരേ പോലെ നില്‍ക്കാന്‍ എന്നെ സഹായിച്ചത്.
>. ഭാവിയില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കാനാണോ ആഗ്രഹം?
-. അതെ തീര്‍ച്ചയായും. സിനിമാട്ടോഗ്രാഫി, സംവിധാനം, അഭിനയം എന്നിവയില്‍ താല്‍പ്പര്യമുണ്‍്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനത്തിന് ചേരണം എന്നതാണ് എന്‍റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം. സിനിമാട്ടോഗ്രാഫി, ഡയറക്ഷന്‍ എന്നിവ ഒരു പ്രൊഫഷനായ് എടുക്കാനും ആഗ്രഹിക്കുന്നുണ്‍്. ചലച്ചിത്രമേഖലയിലെ കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് പോവണം.
>. അന്നയുടെ കാഴ്ച്ചപ്പാടില്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
-. സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന ഒരു പാട് കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റിലുമുണ്‍്. ഇവര്‍ക്ക് സമൂഹത്തില്‍ മറ്റ് കുട്ടികളെ പോലെ ജീവിക്കാന്‍ സാധിക്കുന്നില്ല. നല്ല വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയൊന്നും ഇത്തരം കുട്ടികള്‍ക്ക് ലഭിക്കാത്ത അവസ്ഥയുമുണ്‍്. പിന്നെ പല കുട്ടികളും പലവിധത്തിലുള്ള മാനസിക പ്രശ്നങ്ങളും അനുഭവിക്കേണ്‍ിവരുന്നു. നമ്മുടെ നാട്ടില്‍ പൊതുവെ ഈ പ്രശ്നങ്ങള്‍ കുറവാണ്.