test

പോറ്റമ്മ

NEETHU T

പോറ്റമ്മ
- നീതു.ടി

കുഞ്ഞേ നീ പിറന്നതിവിടെ
ഈ പൃഥിതന്‍ മടിയില്‍
അറിയുക നീ നിന്‍റെ പോറ്റമ്മ
ഈ ഭൂമിയാണെന്ന്...
നിസ്സഹായനായ് നീ പിറന്നു
നിന്‍റെ വളര്‍ച്ചയില്‍ നീ കാപട്യത്തെ
ജീവിത മാര്‍ഗ്ഗമാക്കി
അമ്മതന്‍ നെഞ്ചില്‍ ചവിട്ടി
നീ ആടുന്ന ചുടല നൃത്തം
അണയാത്ത അഗ്നിതന്‍ പ്രതീകമാണ്
`പൊറുക്കണം' എന്ന വാക്കിന്
ഇനി നീ അര്‍ഹയല്ല
ഓര്‍ക്കുക....!
ഇതിനൊരു പ്രതിഫലം
വൈകാതെ നിനക്കു ലഭിക്കും
ഇത് വെറും കളിവാക്കല്ല
പോറ്റമ്മതന്‍ ശാപമാണ്....