നിലാവിന്റെ മങ്ങിയ വെളിച്ചം
നേർത്ത പാട പോലെയായി
ചന്ദനത്തിരിയുടെ പൊടിയടിച്ച് കൂനൻപ്രാണികൾക്കൊക്കെ
ശ്വാസം മുട്ടലായി
നാല് മണിക്കഴിഞ്ഞിത്ര നേരമായി..
എണ്ണവിളക്കിന്റെ ആയുസ്സൊടുങ്ങാറായി..
മുഴുവൻ കഴിച്ചാൽ
കടല് കാണിക്കാൻ
കൊണ്ട്പോകുമെന്ന് പറയാൻ
അച്ഛനെയൊട്ടു കാണുന്നുമില്ല
എന്തൊരിരുട്ടാണ്..
അച്ഛമ്മയുടെ
തിമിരിക്കണ്ണുനിറയെ ഉപ്പാണല്ലോ
അല്ലാ!
അമ്മയിതെന്തിനാണ് കരയുന്നത്..
എനിക്കാണെങ്കിൽ ഒന്നെണീറ്റ് ഓടണം
അതെങ്ങിനെ
പെരുവിരലുകൾ കൂട്ടികെട്ടിയിരിക്കയാണല്ലോ.