മരണക്കളത്തിനു ചുവപ്പുനിറമാണോ
അതോ കറുപ്പ്നിറമോ..?
ഉറക്കത്തിൽ മേലിഴഞ്ഞു പോയ പാമ്പിന്റെ വിഷം നീലച്ചു കിടക്കുന്നുണ്ട്.. മരണത്തിന് ഇനി നീലനിറമാണോ..?
ആകാശം കറുത്തിരിക്കുന്നു..
ഭൂമി നിശബ്ദതയുടെ നീലച്ചിലയിലേക്ക് ഊളിയിട്ടു കഴിഞ്ഞിരിക്കുന്നു..
ആകാശവും ഭൂമിയും നിശബ്ദമാണ്..
ചുറ്റും മരണത്തിന്റെ മണമുണ്ട്..