മധുസ്പർശം
സുന്ദരകിരണങ്ങൾ കണ്ടിരിക്കേ
നീ എന്നെ തഴുകവേ....
കാത്തിരികെ നിൻ തണുപ്പാർന്ന
കൈയ്യാൽ എന്നെ തലോടി
കെട്ടിപുണർന്നു നീ എൻ മെയ്യിനെ
മെല്ലെ കുളിരണിയിച്ചു
ചില്ലകൾ പാടുന്നു,കഥകൾ പറയുന്നു,
നീ എന്ന മധുരം ഞാൻ അറിയുന്നു
മഴ പെയ്യും നേരം മഴത്തുള്ളി വീഴവേ...
നീ എൻ ഹൃദയം നനച്ചിടുന്നു
പല പേരുകൾ ഞാൻ കേട്ടിരിക്കുന്നു,
ഞാൻ നിന്നെ മധുസ്പർശം എന്നു മാത്രം
മധുരമാം ഓർമയിൽ വീണിരിക്കുന്നു
മലകളും, പുഴകളും, വൃക്ഷങ്ങളും,
നിന്റെ നന്മ വാഴ്ത്തിടുവാൻ ഏറെ-
തോന്നുവാൻ നീ ചെയ്തിടുന്ന പുണ്യം
നീ വരും നേരം കണ്ണും നട്ടു നിന്നെ
നോക്കിയിരിക്കുന്നു ഞാനെന്നും....