ഓർമ്മകളെ ബാല്യത്തിൽ എത്തിക്കുകയാണ് ആ അങ്കണവാടി മുറ്റം. എന്നും ഒരുപിടി കുട്ടിത്തത്തിൻെറ
ഒാർമ്മകൾ വാരിപ്പുണരുന്ന നിറപ്പകിട്ടിൻെറ ബാലവാടി എന്നും എല്ലാവർക്കും പ്രിയപ്പെട്ട ഒരിടം തന്നെയാണ്. പല മുഖങ്ങൾ, പല വേഷങ്ങൾ, പല കളികൾ, പലതരം ചിട്ടകൾ..ആദ്യമാദ്യം പൊരുത്തപ്പെടാൻ പണിപ്പെട്ടെകിലു൦ പിന്നീടുള്ള കാലങ്ങളിൽ നമ്മുക്കെവിടെയു൦ കിട്ടാത്തെപ്പോയ ഒരനുഭവമുഖമാണ് അങ്കനവാടി. ആദ്യമായി അക്ഷരത്തിന്റെ
വെളിച്ചം പകർന്നു തന്ന ഒരിട൦, ആദ്യമായി ഭക്ഷണത്തിനുമുമ്പിൽ കൈക്കൂപ്പിയ ഒരിട൦, ആദ്യമായി പെരുമാരാനു൦ പലരോടും സംസാരിക്കാനും പലതരം വേദികൾക്ക് അവസരം ഒരുക്കിത്തന്നതുമായഒരിട൦, ഇണങ്ങിയു൦ പിണങ്ങിയു൦ സൗഹൃദത്തിൻെറ ആദ്യ പാഠങ്ങൾ പഠിപ്പിച്ച ഒരിട൦ ,.. എന്നും എനിക്കി വേറിട്ടൊരു ഇടം തന്നെ ആയിരുന്നു അങ്കനവാടി.
ഉച്ചക്കഞ്ഞിക്കിരുന്ന് പാത്രം വട്ടം തിരിച്ചു കളിക്കുബോൾ ടീച്ചറും,മൂത്തയു൦
വഴക്കു പറയുകയും, രാവിലെ അമ്മ അങ്കനവാടിയിലാക്കി പോകാനിറങ്ങുന്നതു൦ കരയുബോൾ ടീച്ചർ കയ്യിലെടുത്ത് കാക്കെടേ൦ പൂച്ചേരേ൦ കഥകളോക്കെ പറഞ്ഞുത്തന്നതു൦, കൂട്ടുകാരോടൊത്തിരിക്കാനു൦ കസേരയ്ക്കുവേണ്ടി വാശിപ്പിടിച്ചുതു൦, കളിപ്പാട്ടങ്ങൾ പങ്കിടാനു൦, ഉച്ചയുറക്കത്തിൽ ഉറങ്ങാതെ ഇടക്കണ്ണിൽ നോക്കുബോൾ ടീച്ചർ വടിയെടുക്കുന്നതു൦ വൈകുന്നേരങളിൽ അമ്മയെ കാണുബോൾ ദേശീയ ഗാനത്തിനിടയിൻ ഓടുന്നതു൦,.. എല്ലാം മനസ്സിന്റെ ഒരുക്കോണിൽ അങ്ങനെ നിറയുകയാണ്.
ഒരിക്കൽ കൂടി ഇറങ്ങി ചെല്ലാൻ കാല൦ അനുവദിക്കുകയാണെകിൽ, മടിയില്ലാത്തെ ഞാൻ ഇറങ്ങി ചെല്ലുന്നത് വീട്ടിനടുത്തെ ആ അങ്കനവാടി മുറ്റമുറ്റത്തേയ്ക്കാണ്. ഒരു വട്ടം കൂടി കടന്നു പോകാൻ കാലം പിന്നിട്ട വഴികളിൽ ഒരവസരം തരുകയാണെകിൽ സംശയമില്ലാതെ എല്ലാവരുമെത്തുന്നത്
ബാല്യക്കാല സ്മരണകൾ ഉണർത്തുന്ന
ആ അങ്കണവാടി അങ്കണത്തിലായിരിക്കു൦.
- ജോബിദബാലകൃഷ്ണൻ