നമുക്ക് വേണ്ട ഒക്സിജൻ ഉല്പാദിപ്പിക്കുന്നത് മരങ്ങൾ മാത്രമല്ല പിന്നെയോ ?
മരങ്ങൾ മാത്രമാണ് ഭൂമിയിലെ ഒക്സിജൻ പുറം തള്ളുന്ന ജീവജാലങ്ങൾ എന്നായിരുന്നു നമ്മുടെ വിശ്വാസം. ഭൂമിയിലെ ആകെ ഓക്സിജന്റെ 28•\• മാത്രമാണ് മരങ്ങൾ ഉല്പാദിപ്പിക്കുന്നത് . അപ്പോൾ പിന്നെ നമ്മുടെ പ്രാണവായുവിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് ആരായിരുക്കും ?
ഭൂമിയിലെ ജീവജാലങ്ങൾക്ക് ആവശ്യമായ ഓക്സിജന്റെ 70•\• വും പുറം തള്ളുന്നത് സമുദ്രത്തിലെ ഫൈറ്റൊപ്ലാങ്കുകൾ എന്ന സൂക്ഷ്മ ജീവിവർഗങ്ങൾ ആണ് . ഇതിൽ ബാക്റ്റീരിയകളും ഏകകോശ ജീവികളും ഉൾപ്പെടും. പ്രകാശസംശ്ലെഷണത്തിലൂടെ ആഹാരം പാകം ചെയ്താണ് ഇവ ഒക്സിജൻ ഉല്പാദിപ്പിക്കുന്നത്.
Neeraja.P
Class VIII