test

വിവരണങ്ങള്‍

അറിയാതെ മനം രചിച്ച 
കാല്‍പനികതയില്‍.
എന്‍ കയ്യൊപ്പ് ചാര്‍ത്താതെ പോയ
നിന്‍ പ്രണയത്തില്‍ .
മൌനം നെയ്തൊരു കൂട്ടില്‍
വിരിഞ്ഞ സ്വപ്‌നങ്ങള്‍.
ശൂന്യവിഹായസ്സില്‍ പടര്‍ന്ന
ചുവപ്പുനിറം ചാലിച്ച ചുടുചുംബനം .
വിയര്‍പ്പുകണങ്ങള്‍
നിറഞ്ഞ നിന്‍ അധരത്തില്‍
മെല്ലെ അമര്‍ന്നപ്പോള്‍ .
ശൌര്യത്തോടെ എന്നെ ആ മാറില്‍
ചേര്‍ത്തുപിടിച്ചു ,
ഗൂഡമായ ഒരാനന്ദമായി
ആസ്വദിച്ച ഒരേടില്‍ ,
ഉടലുകള്‍ കൂടുക്കൂട്ടി.
വലിഞ്ഞു മുറുകിയ -
ഞരമ്പുകളിലൂടെ
കാഴ്ചയും ശബ്ദവും
ചിന്നിച്ചിതറി
നാമറിയാതെ ഒന്നായവേളയില്‍
ഒരു മഞ്ഞുതുള്ളിയായി
നിന്‍ദലങ്ങളില്‍ ചേര്‍ന്നലിഞ്ഞു .
സ്വപ്‌നങ്ങള്‍ വ്രണപ്പെട്ടപ്പോള്‍
നിസ്സഹയായ ഒരു പൈതലെ-
പ്പോലെ ഞാന്‍ വിലപിച്ചു
ആ സ്വപ്നങ്ങള്‍ക്ക് രൂപവും ഭാവവു-
മുണ്ടായിരുന്നെങ്കില്‍ ,
ഞാനെന്നേ നിന്നരുകിലെത്തിയേനെ .