test

ആടുജീവിതം

GEORGE P JOSEPH

 

 

                                     ബെന്യാമിൻ എഴുതിയ മലയാള നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പ് ഇറങ്ങിയ ആടുജീവിതം 2009ലെ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാള നോവലിനുള്ള പുരസ്കാരം നേടി. 2015 ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.
കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്ക് പോയത്. കൂടെ, അതേ വഴിക്ക് തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനുണ്ടായിരുന്നു. ഇവർ എത്തിപ്പെട്ടത് മസ്രാ എന്നറിയപ്പെടുന്ന തോട്ടങ്ങളിൽ ആയിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കൊണ്ടുള്ള വിശ്രമമില്ലാതെ ജീവിതം. അവിടെ നിന്നുള്ള അതിജീവനമാണ് കഥയുടെ ഇതിവൃത്തം . കഥയിൽ അതിജീവനം ഉണ്ടെങ്കിലും ജീവിതത്തിന്റെ പ്രഹേളിക സ്വഭാവം ഉയർത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു.