ആദ്യമൊരു പോറൽ മാത്രമായിരുന്നു
പിന്നീട് അതൊരു മുറിവായി
വീതിയുള്ള നീളമുള്ള
ആഴമുള്ള മുറിവ്
മുറിവ്,
അതൊരു ഓർമപ്പെടുത്തലാണ്
അമൃതമായി കണ്ടതിൽ
പോറലേറ്റാലും മുറിഞ്ഞാലും
വേദനിക്കുമെന്ന ഓർമപ്പെടുത്തൽ
അതൊരു മുൻകരുതലാണ്
പിന്നാലെ ചോരവരും
എന്ന മുൻകരുതൽ
അതൊരു സമരമാണ്
ഉണങ്ങാത്ത മുറിവുകൾ
മായും വരെ ചോര ഒഴുക്കുന്ന
കഠിന സമരം
അതൊരു വേദനയാണ്
എന്നിലെ ചോര
എന്നെ വിട്ടകലുമ്പോൾ
എനിക് സമ്മാനിച്ച വേദന
അതൊരു അടയാളമാണ്
വേദനമാറിയാലും
മായാതെ കിടക്കുന്ന
മുറിവ് പാടിന്റെ അടയാളം...