test

ജഡത്വം സംബന്ധിച്ച്

Admin

ജഡത്വം സംബന്ധിച്ച്


               ഒരു നൂലിൽ സുമാർ ഒരു കിലോഗ്രാം ഭാരമുള്ള ഒരു കല്ല് (ചുടു കല്ലിന്റെ പകുതി ഭാരമുള്ളത്) കെട്ടിത്തൂക്കുക. കല്ലിൽ നിന്നും കീഴോട്ട് തൂങ്ങിനിൽക്കത്തക്കവിധം ഒരു നൂലു കെട്ടി തൂക്കുക.
                                                 സംഭാഷണം: ഒരു കല്ല് ഞാൻ നൂലിൽ കെട്ടി തൂക്കിയിരിക്കുന്നു. അതേതരം നൂലിന്റെ ഒരു കഷണം                                                         കല്ലിലും കെട്ടിത്തൂക്കിയിട്ടുണ്ട്.
                                                 സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന നൂലിനെ ഞാൻ പെട്ടെന്ന് പിടിച്ചുവലിച്ചാൽ ഏതു നൂലാണ് പൊട്ടക?                                                     എന്തുകൊണ്ട്?
നമുക്ക് നോക്കാം സ്വതന്ത്രമായ നൂലറ്റം പെട്ടെന്ന് കീഴ്പ്പോട്ട് പിടിച്ചു വലിക്കുക. പിടിച്ചുവലിച്ച് നൂലായിരിക്കും പൊട്ടുക.

 

തത്വം

           നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിന് ആ അവസ്ഥയിലും നേർരേഖയിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ആ അവസ്ഥയിലും തുടരാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. ഇതിനെ ജഡത്വം എന്നു പറയുന്നു. നൂറിൽ പിടിച്ച് പെട്ടെന്ന് വലിച്ചപ്പോൾ ജഡത്വം മൂലം കല്ലിന് ചലിക്കാൻ കഴിഞ്ഞില്ല. കല്ല് ചലിക്കാത്തതിനാൽ കല്ലിൽ കെട്ടിത്തൂക്കിയ നൂലിൽ ബലവും എത്തിയില്ല. വലിയനുഭവപ്പെട്ടത് താഴത്തെ നൂലിൻ ആയിരുന്നതുകൊണ്ട് അത് പൊട്ടിപ്പോവുകയും ചെയ്തു.