അത് അശുദ്ധമാണ്
അതാ, മൂലയിൽ ഒരു നിഴൽ ഇളകുന്നു,
അതിന്റെ കറുത്ത വരകളിലെ ചുവന്ന
പാടുകൾ കണ്ണീർ വാർക്കുന്നു;
ആരോ അതിനെ ചവുട്ടുന്നുണ്ട് , നീ
അശുദ്ധമാണെന്ന് നിലവിളിച്ചുകൊണ്ട്
അപ്പോളുണ്ട് അതിന്റെ അടിവയറ്റിൽ
ഒരു ശില രൂപം കൊണ്ട്
താഴേയ്ക്കു വീണു ; ആ രൂപം
അതിനെ നോക്കി പൊട്ടിച്ചിരിക്കുന്നു
ഹാ ! ആ ശിലയൊരു ദൈവമത്രേ...
ഏതെല്ലാമോ കരങ്ങൾ കൂപ്പുന്നു
ശിലയ്ക്കു നേരെ ;ഏതെല്ലാമോ
കരങ്ങൾ അതിനെ താഴോട്ടിടുന്നു.
കരണമെന്തന്നോ, അതൊരു
സ്ത്രീ ആയിരുന്നു.