test

പ്രളയം

ELAMKAVIL SURESH

പ്രളയം

മാരശരംപോലെ
പെയ്ത്ഇറങ്ങുന്ന
മഴകളെ തടുക്കുവാൻ
ഇന്ന് ഈ മലകളും
മടിച്ചു നിൽക്കുന്നു

അലയാൻ കൊതിക്കുന്ന
പുഴകളോട്
പ്രണയമാണ് തേനരുവികൾക്കു

ശിരോ വസ്ത്രം പോലെ
മറച്ച മാരിയെ
സ്വപ്നങ്ങളുടെ
നിറകുടങ്ങളിൽ
കുട നിവർത്താനാവാതെ
വാതിൽ തുറന്നെത്തുന്ന
പ്രളയം

വിരഹമാം മനസ്സിൽ
മഴയോട് പ്രണയം
പുഴയോട് പ്രണയം
പ്രാണൻ വെടിയുന്നു നേരത്തു ഒരു നിമിഷം

അധർമ്മം വിളയുന്ന നാട്ടിൽ
നിൻകൈകൾ നീട്ടിയത്
മൗന മനസിലേക്കോ

കൊഴിഞ്ഞ മഴയുടെ
നിഴലാട്ടം കണ്ടു
മൂക വിഷാദം തീർത്ത
കുടിലുകൾ
വിമൂക മൗനം നിറഞ്ഞു
വിറങ്ങലിച്ച മനസാ പുത്രർ


പൂനിലാവ് പോലെ
ഒഴുകിയ പുഴകൾ
ചോര പെയ്തിറങ്ങുന്ന
ദുരിത പുഴകളായി

ആരെയും നടുക്കുന്ന
വറ്റിവരണ്ട പ്രേതീക്ഷകൾ .
നമ്മൾ വിധിച്ച ജീവിതത്തിൽ
ഏകനായി കരഞ്ഞു കൊണ്ട്
കഷ്ടങ്ങൾ ഇല്ലാത്ത നാട്ടിലേക്കു
ഇനിയെത്ര യാമങ്ങൾ അലയണം


തിറയാടി തുള്ളുന്ന
തോറ്റങ്ങളെ
നിങ്ങൾക്കു വറുതിക്ക് വേണ്ടി
തുള്ളിടമോ

 

മനസ്‌സിൽ പൂകുന്നൊരാ
ഗ്രാമ സൗന്ദര്യം
മഴകളും പുഴകളും
തീർത്തൊരാ പ്രെളയത്തിൽ
തുള്ളിനടകും പൂങ്കാറ്റിനോട്
എന്നരികിൽ വന്നു
ആകാശ കാഴ്ചക്ക്
എന്നെയും കൂട്ടിടമോ