തണൽമരം
അമ്മയാണ് പറഞ്ഞത്
അച്ഛനൊരു തണൽമരമാണെന്ന്.
കാറ്റത്ത് ഉലയാതെ വെയിലത്ത്
വാടാതെ
ഞങ്ങളെ പോറ്റിയ സ്നേഹത്തിൻ
തണൽ മരം.
കുഞ്ഞുനാളിൽ കൈകളാകുന്ന
ചില്ലകളിൽ ഊഞ്ഞാലാടിയതും
ഉച്ചയിൽ ആനന്ദനൃത്തം ചവിട്ടിയതും
ഒന്ന് ഓർമമാത്രം.
നൂറ് വേദന നൽകിയപ്പോഴും
പുഞ്ചിരിയായിരുന്നു മറുപടി.
കാലിടറി വീണപ്പോൾ
കൈത്താങ്ങായി
യൗവനത്തിലും തണലായി.
ഒരു സന്ധ്യയിൽ തന്നെയാണ്
ആ സൂര്യനും അസ്തമിച്ചത്
അമ്മ ഇന്നും പറയാറുണ്ട്
അച്ഛൻ ഒരു തണൽമരമാന്നെന്ന്.