ബാലസംഘം സ്ഥാപകദിനമായ ഡിസംബർ 28ന് "തേങ്ങുന്ന ഇന്ത്യൻ ബാല്ല്യം, താങ്ങായ് നവകേരളം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കേരളത്തിലെ ഏരിയ കേന്ദ്രങ്ങളിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സംഗമവും വർണ ശബളമാർന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള നിശ്ചലദൃശ്യങ്ങളടങ്ങുന്ന വർണാഭമായ ഘോഷയാത്രയാണ് എല്ലാ കേന്ദ്രങ്ങളിലും നടന്നത്. ബാലസംഘത്തിന്റെ ശക്തി വിളിച്ചോതുന്ന വിളംബര ജാഥക്കളായി ഓരോ ഘോഷയാത്രയും മാറി. ഘോഷയാത്രയിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ബാലസംഘം സംസ്ഥാന സെക്രട്ടറി എം കെ ബിബിൻ രാജ് തൃപ്പൂണിത്തുറയിലും സംസ്ഥാന പ്രസിഡന്റ് ദിഷ്‌ണ പ്രസാദ് പയ്യന്നൂരിലും, സംസ്ഥാന കൺവീനർ പ്രകാശൻ മാസ്റ്റർ കണ്ണൂരും, സംസ്ഥാന കോർഡിനേറ്റർമാരായ അഡ്വ എം രൺധീഷ് പെരിങ്ങോത്തും മുസമ്മിൽ തിരുവനന്തപുരം പേരൂർക്കടയിലും സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശക് കോഴിക്കോട് സൗത്തിലും പങ്കെടുത്തു. ആലപ്പുഴ തകഴിയിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ പങ്കെടുത്തു.
തിരുവനതപുരം നേമത്തു സംസ്ഥാന വൈസ് പ്രസിഡന്റ് അജയ് അശോക്, പാളയത്ത് കവി ഏഴാച്ചേരി രാമചന്ദ്രൻ, കാട്ടാക്കടയിൽ മുരുകൻ കട്ടാക്കട, ചാലയിൽ ജി എസ് പ്രതീപ്, വർക്കലയിലെ എസ് പി ദീപക് എന്നിവർ പങ്കെടുത്തു. കൊല്ലം കുന്നത്തൂർ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്യാമിലി ശശികുമാർ, മയ്യനാട് എം നൗഷാദ് MLA, കൊട്ടാരക്കരയിൽ ആയിഷ പോറ്റി എംഎൽഎ, കൊല്ലത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അനുപമ ദാസ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം കളമശ്ശേരിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, കൊച്ചിയിൽ കെ ജി മാത്യു MLA, തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറത്തു മഞ്ചേരിയിൽ നല്ല മലയാളം ഭാഷ അവാർഡ് ജേതാവ് ഹിമാദ്രി മാജി, താനൂരിൽ വി അബ്ദുറഹിമാൻ MLA, പൊന്നാനിയിൽ സംസ്ഥാന ജോയ്ന്റ് സെക്രട്ടറി അശ്വനി യു എസ്, കാസർകോഡ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കൃഷ്ണൻ, മുൻ സംസ്ഥാന പ്രെസിഡെന്റ് പിവി സച്ചിൻ, പയ്യന്നൂർ കുഞ്ഞി രാമൻ, തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് കവി ശ്രീജിത്ത് അരിയല്ലൂർ, പാട്ടുകാരി ശ്രേയ ജയദീപ്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നീരജ് തുടങ്ങിയവർ പങ്കെടുത്തു