മനക്കരുത്തിന്റെ ആത്മധൈര്യത്തിന്റെ അന്താരാഷ്ട്ര ബിംബം അതാണ് നുജൂദ്,
വെറും 10 വയസ്സിൽ വിവാഹ മോചിതയായവൾ
കോടതി വരെ അത്ഭുതം കൂറിയ പെരുമാറ്റം ഉള്ളവൾ,
നുജൂദിന്റെ കഥ പറയുന്ന ആത്മകഥാംശം നിറഞ്ഞ പുസ്തകമാണ് "Iam Nujood Age 10 And Divorced "
യമനിലെ പരിമിതമായ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നു അവകാശ പോരാട്ടം നടത്തി ,
കുട്ടികളുടെ സമൂഹത്തിനു അഭിമാനമായി മാറിയ 21-ആം നൂറ്റാണ്ടിലെ പോരാളി തന്നെയാണ് നുജൂദ്:
യമനും , കുടുംബാന്തരീക്ഷവും, സ്ത്രീയുടെ ജീവിതവും പുസ്തകത്തിൽ വിശദമാക്കുന്നു,
അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ ശ്രദ്ധ നേടിയ പുസ്തകമാണിത്..