test

ബാല്യകാലം

JAYAKRISHNAN

ഈ ബാല്യകാലം ഈ ബാല്യകാലം
നാവിൽ മധുരം കിനിയുന്ന കാലം
ഈ ബാല്യകാലത്തിൽ ആരോടുമില്ല വെറുപ്പും ദേഷ്യവും ആരോടുമില്ല കളവും ചതിയും
വഞ്ചനയെന്തെന്നറി- -യാത്ത കാലം
ചിരിൽ നിഷ്കളങ്കത വിടരുന്ന കാലം

ഈ ബാല്യകാലത്തിൽ പ്രണയമുണ്ടെങ്കിലും
വിരഹദുഃഖങ്ങൾ തരിപോലുമില്ല
കാരണം മറ്റൊന്നുമല്ല
സോദരേ
പ്രണയമുള്ളത് പൂക്കളോടും പൂമ്പാറ്റയോടും
വാനിൽ പറക്കുന്ന പറവയോടും
അമ്പലവെളിയിലെ കൊമ്പനോടും അരയാൽ തറയിലേ കാറ്റിനോടും
കണ്ണിൽ കള്ളമില്ലാത്തോരു കാലം

ഈ ബാല്യകാലത്തിലല്ലാ--തെ നമ്മൾ
ഒരുമിച്ച് മധുരം നുകർന്നതുണ്ടോ
മിഠായ് മധുരം നാവിലൂറുന്ന ബാല്യകാലം
കൂടെ കൂട്ടിനായ് നാവിൻ പുളിപ്പുമായ് കണ്ണി മാങ്ങാ പുളിപെത്തിടുന്നു

ഈ ബാല്യകാലം മധുരമാം കാലം

ഈ ബാല്യകാലത്തി -ലല്ലാതെ കൂട്ടരെ
കളിക്കോപ്പിനായ് ശാഠ്യം പിടിച്ചതുണ്ടോ
ഉടുവിലത് സ്വന്തമാക്കും വരേയും
കണ്ണീർ പൊഴിച്ചോരു കാലം വേറെയുണ്ടോ

ഇന്നീ കൗമാരത്തിൽ എവിടെ പോയ് മറഞ്ഞൂ...
ബാല്യകാലമേ നീ പോയ് മറഞ്ഞു
ഇനിയുമൊരു ബാല്യകാലത്തിനായ് നാം കാത്തിരിക്കുന്നു
സാധ്യമല്ലാകിലും കാത്തിരിക്കുന്നു
ഈ ബാല്യകാലമല്ലാതെ മറ്റൊരു നല്ല കാലമുണ്ടോ സോദരേ ?

 

- ജയകൃഷ്ണന്‍ ജെ.എ

ബാലസംഘം അരൂര്‍ ഏരിയാ ജോ.സെക്രട്ടറീ