പുറത്തേക്കെറിയപ്പെട്ടത്
നിന്റെ ശരീരം മാത്രമായിരുന്നില്ല
പിടക്കുന്ന മനസ്സാലടുപ്പുകൂട്ടി
കണ്ണീരുപ്പിട്ട് ചോറു വിളപ്പി
വെട്ടം താഴ്ത്താത്തോരമ്മതൻ വിയർപ്പ്..!
ജീവിത സമുദ്രത്തിൽ നിന്റെ
കിനാവുകൾക്ക് തുഴയെറിഞ്ഞിട്ട
ഉപ്പതൻ കിതപ്പ്..!
പോറലേൽക്കാതെ കണ്ണുനേദിച്ച്
നിന്റേതല്ലെന്ന് പിറുപിറുത്തന്ത്യ
ചുംബനമേകിയ കൂടെപ്പിറപ്പ്..!
ഒടുവിലവശേഷിപ്പിച്ചത് നീ
പൊതിഞ്ഞെടുത്ത മധുരത്തിലെ
കടിയനുറുമ്പുകൾ.....!