test

ഞാൻ മലാല

SHYAMILY SASIKUMAR

മലാല യൂസഫ്‌സായി എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ ജീവിതകഥയാണ്‌ "ഞാന്‍ മലാല' എന്ന പുസ്‌തകം പറഞ്ഞു വയ്‌ക്കുന്നത്‌.പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിന്റെ പ്രതീകമായും ആഗോള ഭീകരവാദത്തിന്റെ ഇരയായും ലോകം ഇന്ന്‌ കാണുന്നത്‌ മലാലയെ ആണ്‌.
2012 ഒക്‌ട്ടോബർ 9നായിരുന്നു സ്‌കൂളിലേക്ക്‌ പോകുകയായിരുന്ന മലാലയുടെ നെറ്റിയിലേക്ക്‌ താലിബാന്‍ ഭീകരർ നിറയൊഴിച്ചത്‌.ആരാണ്‌ മലാല? എന്ന്‌ ചോദിച്ചു കൊണ്ടാണ്‌ അക്രമി അന്ന്‌ ബസിലേക്ക്‌ കയറിയത്‌. ഇന്ന്‌ ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ ഒരേ സ്വരത്തില്‍ പറയുന്നു "ഞാനാണ്‌ മലാല'!
"ഞാന്‍ മലാല' ആരാണ്‌ മലാല എന്ന്‌ പറയുന്നു."ഗുല്‍മക്കായി' എന്ന പേരില്‍ അവള്‍ എഴുതിയ ബ്‌ളോഗുകളാണ്‌ പുസ്‌തകത്തിലെ പ്രധാന ഭാഗം ആ ബ്‌ളോഗുകളിലൂടെയാണ്‌ മലാല എന്ന പെണ്‍കുട്ടി ലോകത്തോട്‌ സംസാരിച്ച്‌ തുടങ്ങിയത്‌.ആ ബ്‌ളോഗെഴുതിയതിന്റെ പേരിലായരുന്നു അവള്‍ അക്രമിക്കപ്പെട്ടതും.മതമൗലിക വാദികള്‍ എത്ര ഹിംസാത്മകമായാണ്‌ അക്ഷരങ്ങളെ നേരിടുന്നത്‌ എന്നതിന്‌ തെളിവാണ്‌ മലാലയുടെ എഴുത്തുകള്‍. വെടിയേറ്റു ചികിത്സയിലായിരിക്കെ അവളോട്‌ ഐ ക്യദാർഡ്യം അറിയിച്ച ലോകത്തിന്റെ പ്രതികരണങ്ങളും പിന്നീട്‌ ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ പ്രസംഗവും പൂർണ രൂപത്തില്‍ "ഞാന്‍ മലാല' എന്ന പുസ്‌തകം പറഞ്ഞു വയ്‌ക്കുന്നു.

മൂന്ന്‌ മാസത്തിനകം പതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഞാന്‍ മലാല എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മാതൃഭൂമി ബുക്‌സാണ്‌.