test

ഇരുട്ട് മെനഞ്ഞത്

Romeela kp

ഇരുട്ട്
നിറക്കൂട്ട് മെനയാൻ മിടുക്കരാണ്.
ഇരുട്ടത്ത് മാത്രമാണ്
ഒരൊറ്റ വെടിയൊച്ച കൊണ്ട്
ചില വീടുകൾക്ക് മുന്നിൽ മാത്രം
ചുവന്ന പൂക്കളമുണ്ടാവുന്നത്.
ഇരുട്ട് മായുകയില്ലെന്ന്
ബോധ്യപ്പെടുത്താനാവണം
പുലരുന്നതിന് തൊട്ടു മുന്പ് വാതിലിൽ മുട്ടി
മറ്റൊരുവന്റെ നെഞ്ചിലേയ്ക്ക് മറ്റൊരു വെടിയുണ്ട പാഞ്ഞു കയറി
ആദ്യമേയൊരു ചുവന്ന പൂക്കളം മെനഞ്ഞു വച്ചത്
ആ പൂക്കളത്തിൽ നിന്ന് കീറിയ ചാലുകൾ കൊണ്ടാവണം
കറുത്തവർ മുഴുക്കെ ഇരുട്ടാണെന്ന് ധരിച്ചവരോട് യുദ്ധം ചെയ്യാൻ
ചുവന്നു തുടുത്ത മുദ്രാവാക്യങ്ങൾ
ഒഴികിയെത്തിയത്
അതെ,
ഇരുട്ട് നിറക്കൂട്ട് മെനയാൻ
മിടുക്കരാണ്.