ഇന്നലെയൊരു ചെടിനട്ടു
കറുത്തമണ്ണിൽ വിരല്കൊണ്ട്
കുഴിയെടുത്ത് വേരുപൊടിക്കാൻ
പാകത്തക്കവണ്ണം ചെടിയെ
നിവർത്തി നിർത്തി
നാളെ ഒരു വയസ്സ് കൂടുമായിരിക്കും
വളർന്ന് വളർന്ന് മറ്റന്നാളെനിക്ക്
പൂവ് തരും
പൂവ്ചൂടാതെ
ചെവിയിൽ വച്ച്
പിന്നെയും വെള്ളമൊഴിക്കണം
മഴയറിഞ്ഞു മരമാകുമ്പോഴേക്കും
തണലത്ത് ചെന്നിരുന്നു ചൂട് കായണം
പിന്നെയൊരിക്കൽ മരം മാത്രമായൊതുങ്ങണം..