test

അയ്യപ്പൻ കവിതകൾ

1

ഉപ്പിൽ വിഷം ചേർക്കാത്തവർക്കും

ഉണങ്ങാത്ത മുറിവിനെ വീശിത്തന്നവർക്കും

നന്ദി 

 

2

നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം 

എനിക്ക് പ്രേമകാവ്യമായിരുന്നു

പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില 

നിന്റെ പച്ച ഞരമ്പുകളെ ഓർമിപ്പിക്കുന്നു 

അതിന്റെ സുതാര്യതയിൽ 

ഇന്നും നിന്റെ മുഖം കാണാം

 

 

 

 

 

 

3

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് 

ഓസ്സ്യത്തില്ലാത്ത ഒരു രഹസ്യം പറയാനുണ്ട് 

എന്റെ ഹൃദയത്തിന്റെസ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും 

ജിജ്ഞാസയുടെ ദിവസങ്ങളിൽ

പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം 

മണ്ണുമൂടുന്നതിനു മുമ്ബ് ഹൃദയത്തിൽ നിന്ന് ആ പൂ പറിക്കണം 

ദളങ്ങൾ കൊണ്ട് ആ മുഖം മൂടണം 

രേഖകൾ മാഞ്ഞ കൈവെള്ളയിലും ഒരു ദളം

പൂവിലൂടെ എനിക്ക് തിരിച്ചുപോകണം 

 മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം

ഈ സത്യം പറയാൻ സമയമില്ലായിരിക്കും

ഒഴിച്ച്തന്ന തണുത്തവെള്ളത്തിലൂടെ

അത് മൃതിയിലേക്ക് ഒലിച്ചുപോകണം 

ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെപോകണം

ഇനി എന്റെ ചങ്ങാതികൾ മരിച്ചവരാണ് 

ഇനി എന്റെ ചങ്ങാതികൾ മരിച്ചവരാണ്