മിഴികൾ അടഞ്ഞുപോയി
ഒരു യാത്രാതൻ കാഴ്ചമാത്രമിന്നു
ഓർമയിൽ നിലകൊണ്ടു നിൽക്കുന്നു
എവിടെയോ തിരികെട്ടു പോയ
നിലവിളക്ക് പോലെ
വർണലോകത്തു നിന്നും
മായക്കാഴ്ച കാണുന്നു ഞാൻ
ശബളവർണങ്ങളോട് കൂടി നടന്നപ്പഴും
അറിഞ്ഞില്ല ഞാനൊരിക്കലെൻ
നേത്ര വീണതൻ തന്ത്രി ഉടഞ്ഞു പോകുമെന്ന്
അന്ധയെന്ന വിളി കേൾപ്പൂ ഞാനീ
നേരമിവിടെ ഓർക്കുന്നുവെന്നാൽ
മനോഹര നിമിഷങ്ങളിൽ നിന്നും
വീണുടഞ്ഞു പോയതോർത്തു .