ഇന്നിന്റെ രാവുകൾക്കെന്തിത്ര ദൈർഘ്യം....!
ഇന്നലെകളങ്ങനെയായിരുന്നില്ലല്ലോ ...?
നോക്കെത്താ ദൂരത്തങ്ങിറ്റലിയിൽ
സർവ്വം മറന്നു മദിച്ചൂ നടന്നവർ;
ലോകമെൻ കാൽക്കീഴിലെന്നു കരുതിയോർ-
പ്രാണന്നായ് പിടയുന്നു കൈകൂപ്പി നിൽക്കുന്നു.
അമ്മിഞ്ഞ നൽകി വളർത്തിയോരമ്മയ്ക്കും-
ചുമലേറ്റി കൊഞ്ചിച്ച സ്വന്തം പിതാവിനും
ഏകുന്നു പട്ടട സമ്മാനമായ്;
ആർത്തുല്ലസിക്കുന്നു യൗവനങ്ങൾ.
കൈനീട്ടിവാങ്ങിയ മാറിതൻ വിത്തിനെ-
ലോപമില്ലാതെ പകുത്തു നൽകീ ചിലർ
ഞാനില്ലെങ്കിൽ മറ്റാരുമേ വേണ്ടെന്ന-
ആസുരചിന്തയാൽ ആടിത്തിമിർക്കുന്നു.
കഴുകനും മക്കളും കൊത്തി വലിച്ചൊരാ-
കൊച്ചുദ്വീപിന്റെ 'വെള്ള മാലാഖമാർ'
കഴുകനും മക്കളും സ്വാന്തനമരുളുന്നു-
ഹാ! ഇതെന്തൊരു കാവ്യനീതി!
ചോപ്പിന്റെ തോഴനാം പണി യാളജന്മത്തെ-
രക്തമൂറ്റിക്കുടിച്ചാർത്തു വിളിച്ചവർ
ദംഷ്ട്രകൾ നെഞ്ചിലാഴ്ത്തി കൊത്തി വലിച്ചവർ
മാധ്യമ പരിഷകൾ കൂലിയെഴുത്തുകാർ-
അവരിന്നു പറയുന്നു പണിയാളൻ ശെരിയെന്ന്.
ഹാ!കാലത്തിന്റെ കാവ്യനീതി....!
പഴയദൈവങ്ങളെ മൂലയ്ക്കിരുത്തി-
അഭിനവദൈവങ്ങളുയിർ കൊണ്ട നേരം
ശാസ്ത്രജ്ഞർ, മന്ത്രി-പുംഗവന്മാർ;
കുമ്പിട്ടു കൈകൂപ്പി മുട്ടിലിഴഞ്ഞവർ-
ദൈവത്തെ കാണാതലഞ്ഞു നടക്കുന്നു.
മനുഷ്യദൈവങ്ങളും ദൈവദാസമ്മാരും -
തലപൂഴ്ത്തിനിന്നു മൺപ്പുറ്റുകൾക്കുള്ളിലായ്
കാണാതിരിക്കാൻ കഴിയില്ലെനിക്കിന്ന് -
കെട്ടകാലത്തിന്റെ നേർകാഴ്ച്ചക്കൾ;
കേൾക്കാതിരിക്കാൻ കഴില്ലെനിക്കിന്ന്-
മർത്ത്യജന്മത്തിന്റെ നിലവിളിക്കൾ;
പറയാതിരിക്കാൻ കഴിയില്ലെനിക്കിന്ന്-
കൺമുന്നിൽകാണുന്ന നക്ന്നസത്യം
ആചാരഭ്രാന്ത് മുഴുത്തൊരാ മേലാളർ-
താഴിട്ടുപൂട്ടി ദൈവങ്ങളെപ്പോലും
കേൾക്കുന്നുവോ വാക്കുകൾ ഗീതമായ്.....
കാണുന്നുവോ അകാലയാ പൂക്കാലം.....
അകാലെയല്ലക്കാലം അരികിലാണ്....
പൂക്കാലം വരുവാനായ് കത്തിരികാം.......