test

നിഴൽ

Aswin p

 

മാഞ്ഞു തീരാറായ രാത്രിയുടെ
റബ്ബർത്തുണ്ടുകളിൽ നിന്നും
പാറി വരികയാണ് കറുത്ത
ശലഭങ്ങൾ
മരങ്ങളിലെ വേരുകളിലെ
അഴുക്കു നുണഞ്ഞെടുത്ത്
മണൽത്തരികളിലെ
മഴത്തുള്ളിയെ സംഭരിച്ച്
സ്വപ്നങ്ങളുടെ തേനിൽ
ലയിച്ചു ചേർത്ത്
രാത്രിയുടെ റബ്ബർത്തുണ്ടു കളിലേയ്ക്ക്
അലിഞ്ഞു ചേരുന്നു'