test

വിദ്യാഭ്യാസത്തിന്റെ വർഗീയ വത്കരണം: രാജസ്ഥാൻ മോഡൽ

T Narayanan

ആർ എസ് എസിന്റെ പിന്തുണയോടെ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടക്കുന്ന അഞ്ചു ദിവസത്തെ 'ഹിന്ദു ആത്മീയ - സേവന മേള,യിൽ നഗരത്തിലെ എല്ലാ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് സംസ്ഥാന പ്രൈമറി - സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നു.
ഈ മേളയിൽ ലൗ ജിഹാദിനെ പറ്റി പരാമർശിക്കുന്ന ലഘുലേഖ വിതരണം ചെയ്യുന്ന വിശ്വഹിന്ദുപരിഷത്തിന്റെ ഒരു സ്റ്റാൾ ഉണ്ട്. പണം വാങ്ങി ഹിന്ദുപെൺകുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവർത്തനം ചെയ്യിക്കുന്നതായി ലഘുലേഖകൾ ആരോപണം ഉയർത്തുന്നു.

ക്രിസ്ത്യൻ മിഷണറിമാർ വിദേശത്തു നിന്ന് വൻതോതിൽ പണം കൈപ്പറ്റി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യിക്കുന്നതായി ആരോപിക്കുന്നതാണ് സ്റ്റാളിൽ വിതരണം ചെയ്യുന്ന മറ്റൊരു ലഘുലേഖ.


വിദ്യാർത്ഥികൾ നിർബന്ധമായും ഈ മേളയിൽ പങ്കെടുത്തിരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം.


നമ്മുടെ സെക്കുലർ ഭരണ ഘടനയെ തന്നെ വെല്ലുവിളിക്കുകയാണ് ഭരണഘടനയനുസരിച്ച് അധികാരത്തിലേറിയ രാജസ്ഥാൻ സർക്കാർ ഈ നടപടിയിലൂടെ ചെയ്യുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന ഒരാൾക്കും അംഗീകരിക്കാനാവാത്തതാണിത്.  ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നതിനു പകരം രാജ്യത്തെ പൊതു സമൂഹം മൗനം പൂണ്ടിരിക്കുന്നത് നിർഭാഗ്യകരമാണ് എന്നല്ലാതെ എന്തുപറയാൻ.