test

നഷ്‌ടസ്വരം

ANULAL EK

നഷ്‌ടസ്വരം

നിനക്ക് എൻ മനസ്സിൽ
ഒരു കൂടുണ്ടായിരുന്നു
എന്നും ആ കൂട്ടിൽ വന്ന്
സംസാരിക്കുമ്പോഴും
നീ എനിക്ക് പ്രിയ പെട്ടതായിരുന്നു
ശിശിരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന വള്ളിയെ പോലെ....
നീ എന്നിൽ പടരുമ്പോഴും
നീ എനിക്ക് പ്രിയപ്പെട്ടതായിരുന്നു...
ഒടുവിൽ എവിടെയോ വച്ച്
അറുത്തുമാറ്റി പെടേണ്ടി വന്ന വേളയിലും....
നീ എനിക്ക് പ്രിയപ്പെട്ടതായിരുന്നു....
ചിലരുടെ പരിപാലനാർത്ഥം....
വീണ്ടും നിന്നിലേക്ക് പടർന്നെത്തി യിട്ടും നീ ആ കൂട്ടിൽ....
എത്താൻ വൈകി
ഇന്ന് നിന്റെ സ്വരത്തിന് ഒരു വ്യതിചലനം ഞാൻ ദർശിക്കുന്നു....
ആ ശരീരത്തിൽ മറ്റു വള്ളികൾ പടർന്നത് കൊണ്ടാവാം

നിൻ സ്വരം ഇന്ന് എന്നിൽ നിന്നും അകന്നത്......