രാത്രി
ഹാ എന്തു ഭംഗി !
രാത്രിയുടെ അന്ധകാരത്തിൽ
വെട്ടി തിളങ്ങുന്ന ആ
പൂർണ്ണചന്ദ്രനെന്തു ഭംഗി !
ആയിരം നക്ഷത്രങ്ങൾക്കി-
ടയിൽ രാജാവായി
അവൻ മിന്നിതിളങ്ങുന്നു.
ആ ശോഭയിൽ ആർക്കു-
മലിയാതിരിക്കുവാനാകില്ലത്രെ.
സൂര്യനാൽ തിളങ്ങുന്ന
ആ ചന്ദ്രൻ സൂര്യപുത്രനത്രെ.
സൂര്യന്റെ ശോഭയാത്ര
തിളങ്ങുന്ന ആ ചന്ദ്ര-
വെട്ടം നിലാവിനെ
ഒരു സുന്ദരിയാക്കുന്നു.
-എൻ.എസ് ഫാത്തിമ
IX B
കെ.ഐ.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ
കായംകുളം