അശാന്തമായ ഒരു പ്രഭാതം. അപ്പുവിനെ വിളിച്ചു അമ്മ പറഞ്ഞു "എഴുന്നേറ്റ് കുളിക്കെടാ അമ്പലത്തിൽ പോവണ്ടേ ?". അമ്മയുടെ വിളി. അപ്പുവിനെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചു അവൻ കുളിച്ചൊരുങ്ങി അമ്മയുമൊത്ത് അമ്പലത്തിലേക്ക് നടന്നു. അമ്പലത്തിൽ ചെന്ന് തൊഴുത്തിറങ്ങി. തിരിച്ചു പോരും വഴി അപ്പുവിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ മെൽവിനെ കണ്ടു. പള്ളിയിൽ പോകുന്ന വഴിയാണ്. അപ്പു ഓടിച്ചെന്നു. "എടാ മെൽവിനെ നീ ഇന്ന് നേരത്തെ വരണം കേട്ടോ" അപ്പു പറഞ്ഞു . " അപ്പൂ ഇങ്ങു വാ, നിന്നോടെത്ര തവണ പറഞ്ഞു ആ ചെറുക്കനോടും ആ അബ്ദുവിനോടും മിണ്ടരുതെന്നും കൂട്ടുകൂടരുതെന്നും പറയുന്നു." അമ്മ പറഞ്ഞു " അമ്മേ, അവർ എന്റെ കൂട്ടുകാരാണല്ലോ" അപ്പു പറഞ്ഞു. " നമ്മുടെ അത്രയും പണവും സമ്പത്തും ഒന്നുമില്ല, കൂടാതെ അവർ നമ്മുടെ മതക്കാരുമല്ല. നീ കണ്ടോ അധികം വൈകാതെ ഈ സ്ഥലത്തു നിന്ന് നമ്മൾ മാറും. മിക്കവാറും നാളെ തന്നെ" അമ്മ പറഞ്ഞു.വീട്ടിലെത്തിയ ഉടനെ വായിൽ വന്ന നുണയും പറഞ്ഞ് അപ്പു ചാടി അബ്ദുവിന്റെ അടുത്തേക്ക്. എല്ലാം കള്ളമായിരുന്നു എന്നാണ് അപ്പു വിചാരിച്ചത്. അവർ രണ്ടുപേരും കൂടി മെൽവിനെയും കാത്തു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു മെൽവിനുമെത്തി. അവരുടെ സ്ഥിരം പരിപാടി തുടങ്ങി. തെണ്ടി നടക്കൽ. അങ്ങനെ നടന്നു വരുമ്പോൾ അതാ വഴിയരികിൽ ഒരു മാവ് അതിൽ ഒരു തേനൂറും മാമ്പഴം. മൂന്ന് പേരും അത് എങ്ങനെ കഴിക്കും എന്ന ചിന്തയിലായി. അവസാനം അബ്ദു മരത്തിൽ കയറി മാമ്പഴം പറിച്ചു,അവരത് കഴിച്ചു. അതിലെ വിത്ത് അവർ നട്ടു വെച്ചു. പിറ്റേന്നു രാവിലെ അപ്പു വീട് മാറി പോയി. അവർ മൂന്ന് പേരും നെഞ്ചു പൊട്ടി കരഞ്ഞു.
വർഷങ്ങൾ കഴിഞ്ഞു. അവർ നട്ട മാവ് വളർന്നു പന്തലിച്ചു. അവിടെ ആളുകൾ തണൽപറ്റിയിരുന്നു. മാമ്പഴം കഴിച്ചു അതിനൊന്നും മതമേതെന്ന് നോക്കിയതില്ല.
അതു പോലെ അച്ഛനമ്മമാർ കെടുത്തരുത്, കൂട്ടുകെട്ട്