പകൽ രാത്രിയുടെ
ഗർഭപാത്രത്തിൽ
ഉപേക്ഷിച്ചുപോയ
ബീജം എന്നെ ഞാനാക്കി
ഏതോ ഒരു
ഒത്തുചേരലിന്റെ
ബാക്കിപത്രം.
പക്ഷെ ഞാൻ
പകൽ പോലെ
സുന്ദരനായിരുന്നില്ല
രാത്രിയെ പോലെ
വിരൂപയും
ഒടുവിൽ വേദന
കുടിച്ചുവറ്റിച്ച്
അവളെന്നെ
വലിച്ചെറിഞ്ഞപ്പോൾ
കാലം 'സന്ധ്യ' എന്ന്
എനിക്ക് പേരു നൽകി
പക്ഷെ ആരോ
ഏതോ അപൂർണ്ണത
എന്റെ ഉടലിലും മനസിലും
വാരിനിറച്ചിരിക്കുന്നു.
ഒടുവിൽ
അവഗണങ്ങൾ മാത്രം
എട്ടു വാങ്ങി
ലഭിക്കാതെ പോയ
സ്നേഹത്തെയും
അംഗീകാരത്തെയും
കാത്ത്
ഞാൻ മാത്രം
ഇവിടെ തനിച്ചാവുന്നു