മനുജന്റെ ചിന്തയ്ക്ക് കാലം കരുതിയ
പേമാരിയായി വൈറസ്...
മനുജനെ കൊന്നങ്ങ് മുന്നേറും നേരത്ത്
ദൈവവും മൂകനായി...
പണമിന്ന് പിണമായി മാറുന്ന കാലം
വരുമെന്ന നാം അറിഞ്ഞോ...
പണമല്ല വലുതെന്ന് നമ്മെ പഠിപ്പിച്ച
കാലം വിരുന്നെത്തിയെ...
അതിജീവനത്തിന്റെ മുന്നേറ്റ പാതയില്‍
ജീവിതം ഹോമിച്ചവര്‍
പൂച്ചെണ്ട് നല്‍കണം ആദരിക്കുന്നേരം
നമ്മുടെ കൈകളില്‍
ശാസ്ത്ര വിജയത്തിന് പേരൊന്ന് മായ്ക്കുവാന്‍
കാത് കൂര്‍പ്പിക്കുന്നവര്‍
നാളെ എത്തിടും നേരത്ത് ചുറ്റിപിടിച്ച് നീ
വിശ്വാസയായിടല്ലെ....അന്ധവിശ്വാസയായിടല്ലെ...