- ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ്
ഉപ്പ്
കുരുമുളകുപൊടി
വെള്ളം
എണ്ണ
- ഉണ്ടാക്കുന്നവിധം
ആദ്യം ഉരുളക്കിഴങ്ങു തൊലി കളഞ്ഞു നീളത്തിൽ മുറിക്കുക. അത് വെള്ളത്തിലിട്ട് 20 മിനിറ്റ് പുഴുങ്ങുക. അതിലെ വെള്ളം കളയുക. ബാക്കി വരുന്ന വെള്ളത്തിന്റെ ഭാഗങ്ങൾ തുണിയിലിട്ട് തുടച്ചെടുക്കുക. എന്നിട്ട് എണ്ണയിലിട്ട് ബ്രൗൺ യെല്ലോവിഷ് കളർ ആകുന്നവരെ കുറഞ്ഞ തീയിൽ ഇട്ട് പൊരിച്ചെടുക്കുക. അത് എടുത്തതിന് ശേഷം മറ്റൊരു പത്രത്തിലേക്ക് മാറ്റി അതിലേക്ക് കുറച്ച് ഉപ്പും കുരുമുളക് പൊടിയും ഇട്ടു റെഡി ആക്കുക