test

വാക

VARSHA MK

അവനു വേണ്ടി നീ പൊഴിച്ച ദലങ്ങൾ,
നീ അതിജീവിച്ച വേനലുകൾ,
നിന്റെ ചോരയാൽ ചുവപ്പിച്ച ഗുൽമോഹറുകൾ,
അവനോടുള്ള പ്രണയത്തിന്റെ
ചുവപ്പും ആഴവും വഹിക്കുന്ന
നിന്റെ ഓരോ പൂക്കളും
നിനക്കവനോടുള്ള അടങ്ങാത്ത
ആവേശത്തിൻ സാക്ഷികൾ..
         
ഓരോ വേനലിലും
നിന്റെ വേരിൽ പൂത്ത വസന്തം
അവനുമായുള്ള പ്രണയത്തിന്റെ
പ്രത്യാശാ പൂർണമായ കാത്തിരിപ്പായിരിക്കണം...
     
അവന്റെ പാദം ചുംബിച്ച മണ്ണിൽ 
ഈയുള്ളവൾ വേരു പടർത്തി..
അവിടം വെട്ടിപ്പിടിക്കാൻ,
തന്നോടടുപ്പിക്കാൻ..
 
നീയെന്ന വാകയുടെ ഓരോ ഇതളുകളും
അവനു വേണ്ടി മാത്രമുള്ള
തിരുവെഴുത്തെന്ന് എനിക്കറിയാം..
ഒരിടവേള ചില്ലയിൽ നിർത്തി
നീയതവനായ് താഴേക്ക് പൊഴിച്ചു,
ചില്ലയിലെ ചുവന്ന വിപ്ലവം
ഭൂമിയിൽ ഇരച്ചിറങ്ങി....
 
മണ്ണിൽ പതിഞ്ഞ സഖാവിന്റെ ചോര,
അവളിലെ വേരുകൾ വലിച്ചെടുത്തു..
തന്റെ രക്തത്തിൽ സംയോജിപ്പിച്ചു,
ചുവന്ന വസന്തം തീർക്കാൻ...
 
അവൻ തെറ്റിനെതിരെ പൊരുതി..
അവനിൽ പൊടിഞ്ഞ രക്തമവളിൽ
വേനലിൽ കത്തുന്ന കനലായ് പൂത്തു...
        "വാക..."