test

ആരാച്ചാർ

Malavika M K

ആരാച്ചാർ - കെ ആർ മീര

പുസ്തകാസ്വാദനം

 

 

 *മലയാള ചെറുകഥയിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് കെ ആർ മീര എന്ന എഴുത്തുകാരി. കേവലമൊരു എഴുത്തുകാരി മാത്രമല്ല,സാമൂഹ്യ വിമർശക കൂടിയാണ് മീര. കെ ആർ മീരയുടെ 'ആരാച്ചാർ' എന്ന നോവൽ വ്യത്യസ്തത പുലർത്തുന്ന ഒരു കൃതിയാണ് 2012 പുറത്തിറങ്ങിയ ആരാച്ചാറിനു ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്,സാഹിത്യ അക്കാദമി അവാർഡ് എന്നിവയ്ക്ക് അർഹമായിട്ടുണ്ട്. ബംഗാളിന്റെ പശ്ചാത്തലത്തിൽ വിരിഞ്ഞ മനോഹരമായ നോവലാണിത്. ദുഷ്കരമായ ജീവിത വേദങ്ങളെയും തിന്നുന്ന ദാരിദ്ര്യം എന്ന മഹാമാരിയെ യും ഒട്ടുംതന്നെ അതിവൈകാരികതയില്ലാതെ തീർത്തും നിസ്സംഗമായി അവതരിപ്പിച്ചിരിക്കുന്നു ആരാച്ചാറിൽ. കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവലിൽ കഥാപാത്രാ വിഷ്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കാരണം സ്ത്രീകളെ പീഡിപ്പിക്കുന്ന പുരുഷ വർഗതിനെതിരെ തന്റെ ചിന്തയിലൂടെ രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തു വിടാൻ കഴിയുന്നുണ്ട്.നോവലിന്റെ ഓരോ പേജിലും മരണമെന്നത് പോലെ ശക്തമായ സ്ത്രീപക്ഷ ചിന്തകളും നിലവിളിക്കുന്നുണ്ട്. ഗംഗാ തീരത്തുള്ള ഒരു ശ്മശാനവും അതിലേക്കു നീളുന്ന ഒരു റോഡരികിലെ ആരാച്ചാരുടെ വീടും ഒരു ക്യാൻവാസിലെന്നപോലെ വായനക്കാരുടെ മനസ്സിൽ വരച്ചിടാൻ മീരയ്ക്ക് സാധ്യമായിട്ടുണ്ട്. മരണം എന്ന പ്രധാന കഥാപാത്രം നോവലിലുടനീളം മേധാവിത്വം പുലർത്തുന്നു. ദിവസം നീളുന്ന ശവവണ്ടികളുടെ ഘോഷയാത്രയെകുറിച്ചുള്ള വിവരങ്ങങ്ങൾ അതാണ് ഈ നോവലിന്റെ വലിയ പ്രത്യേകത. യദീന്ദ്രനാഥ്‌ എന്ന ചെറുപ്പക്കാരനെ തൂക്കി കൊല്ലുക എന്നതായിരുന്നു ആരാച്ചാർ വേഷം അണിയേണ്ട പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇരുപത്തിരണ്ടുകാരി ചേതന മല്ലിക്ക് ഏറ്റെടുത്ത ദൗത്യം. തൊഴിലിനെ സംബന്ധിച്ച അഹങ്കാരത്തോടെ അടുത്തുനിൽക്കുന്ന ആത്മ പ്രതാപം കൊണ്ടുനടക്കുന്ന പ്രസിദ്ധകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസ്സായ ചേതനയുടെ പിതാവ് തൊഴിലെടുക്കാൻ ആവാത്തവിധം വാർദ്ധക്യ ബാധിധനാണ്. കയ്യും കാലും മുറിച്ചു മാറ്റപ്പെട്ട സഹോദര നാലു ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ് ജനിക്കുമ്പോൾതന്നെ പൊക്കിൾ കൊടിയിൽ കുരുക്കു തീർത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്. ചരിത്രത്തിലെ പല സ്ത്രീ കഥാപാത്രങ്ങളും സാഹചര്യങ്ങൾക്കനുസരിച്ച് ചേതനയുടെ ഓർമകളിലൂടെ വന്നു പോകുന്നു. പിംഗള കേശിനി, ബീഗം റുഖയാ, അന്നപൂർണ അങ്ങനെയൊക്കെ ഒരുപാട് കഥാപാത്രങ്ങൾ കഥകൾ പറയുന്നു. പ്രണയത്തിനന്റെ യും പ്രതികാരത്തിന്റെയും വരൾച്ചയുടെയും വഞ്ചിക്കപ്പെടുനതിന്റെയും ഒക്കെ കഥകൾ.ചേതനമല്ലിക്കിന്റെ ചിന്തകളിലൂടെ വായനക്കാരെ ഇന്ത്യയുടെ ചരിത്രത്തിലൂടെ കൈപിടിച്ചു കൊണ്ടുപോകുന്നതോടൊപ്പം വർത്തമാനകാലത്തെ വളരെ പ്രസക്തമായ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും നോവലിൽ അനാവരണം ചെയ്യപ്പെടുന്നു