ഉണരുക നാം...
--------------------------------
വിദ്യാലയമുറ്റത്തെ തണലും
മറഞ്ഞു..
ഓർമ്മതന്നേടുകൾ എങ്ങോ
പറന്നു ...
മഴയിൽ പതിഞ്ഞകാൽപ്പാടുകൾ മാഞ്ഞു ...
കൂട്ടരെ കാണാതെ കൊച്ചു കാറ്റും കരഞ്ഞു ...
ആരെയും കാണുവാനാകാതെ ഏവരും
ആരാലും മിണ്ടാതെ വീട്ടിലായ് ...
കൊച്ചു ഹൃദയങ്ങളിലെല്ലാം തേങ്ങലായ്...
മനമറിഞ്ഞൊന്നു ചിരിക്കാൻ വിങ്ങലായ്...
പീലിയും പാവയും കാണാതായ്,
കുഞ്ഞു കൈകളിലെല്ലാം ഫോണുകളായ് ...
മാധ്യമലോകത്തിൻ വാതിൽ
തുറന്നു നാം ,
അറിവിന്റെ ലോകത്തെത്തിടണം ...
അറിയണം നാം നവീനതയുടെ ആഴം
അതിനുള്ളിൽ മറയുന്ന ചിരിയുടെ ആഴം...
നല്ലതിനായ്മാത്രം പ്രയോഗിച്ചിടേണം
ചതിയുടെ ചിരിയെ കരുതിടേണം ...
അനുദിനമാത്മബന്ധം വളർത്തണം
അറിവിനെയണയ്ക്കാതെ വളർന്നിടേണം ....
ചിന്തിച്ചിടേണം നാം ഏറെയിന്ന്
എവിടേയ്ക്കീ ലോകത്തിൻ
കുതിച്ചു ചാട്ടം...
കാലവും മാറുന്നു ലോകവും മാറുന്നു
ഒപ്പം നമ്മളും മാറുന്നു ദിനങ്ങൾതോറും ...
ഉണരുക നാം ആപത്തിൽ നിന്നും
വളരുക നാമീ ലോകത്തിനായ് ....