അച്ഛൻ
തുടുജീവനായ് കോരിയെടുത്തു
മതിയാകുവോളം കൊഞ്ചിച്ചു
കളിപ്പാവകൾ തന്നെന്നെ
മോഹിപ്പിച്ചു
തമാശകൾ പറഞ്ഞ് രസിപ്പിച്ചു
വിദ്യാലയമുറ്റത്ത് കൈകൾ പിടിച്ചെന്നെ
നടത്തിച്ചു
ഓടിക്കളിച്ച് ഉരുണ്ട് വീണ്
മൊട്ട് പൊട്ടി കരയുമ്പോൾ
എനിക്കായ് ഒരു തുള്ളി കണ്ണുനീർ
മാറ്റിവച്ചു. എന്നിട്ടും എല്ലാം
അറിഞ്ഞുകൊണ്ട്ന്നെ പറഞ്ഞയക്കുന്നു
കുഞ്ഞായ് വളർന്നെന്നെ മകളാക്കി
മകളായ് വളർത്തിയെന്നെ വധുവാക്കി
അന്ന് ഞാൻ കരഞ്ഞപ്പോഴും
അച്ഛൻ എനിക്കായ് മാറ്റിവച്ചു
കടലാസ് പൊതിയിലെ മിഠായി...