മാതൃഭാഷ തൻ മുലപ്പാലല്ലയോ
അതിനക്ഷരങ്ങൾ ഇയക്ഷരങ്ങൾ തൻ
അമ്മിഞ്ഞയല്ലയോ അതിൻ കൈയ്യെഴുത്ത്
പെറ്റമ്മതൻ മുലപ്പാൽ
അമ്മിഞ്ഞ നുകർന്നു സ്വാദറിഞ്ഞുടുവതിന്
സമമല്ലയോ കയ്യെഴുത്താൽ
അക്ഷരങ്ങൾതൻ സ്വാദറിഞ്ഞിടുന്നത്
മായുകില്ല എൻ മാതൃഭാഷ
മറയുകയില്ല എൻ കയ്യെഴുത്തും
ഓർത്തിടുകമിത്ര നീയൊന്ന്
നിൻ കൃത്രിമ കീബോർഡക്ഷരങ്ങളെക്കാൾ
എത്രയോ മനോഹരമെൻ കൈയെഴുത്തക്ഷരങ്ങൾ
പെറ്റമ്മതൻ മുലപാല് നുകരുന്നതിനോളമൊക്കുമോ...
മറ്റൊരുമ്മതൻ മുലപ്പാല് നുകരുന്നത്?
മായുകില്ല മറയുകില്ല എൻ മാതൃഭാഷ
മായുകില്ല മറയുകില്ല എൻ കൈയ്യെഴുത്ത്
പെറ്റമ്മയ്ക്ക് തൻ പുത്രനെന്നപോലെ
നം മാതൃഭാഷക്ക് നാമുണ്ടാവണമിവിടെ
കാത്തുകൊള്ളുക നാഥാ എന്നമ്മയെ.....