test

അന്നം

SANJANA RAJESH

ഒരു നേരമന്നത്തിനായി
കലപില കൂട്ടി തട്ടിപ്പ-
റിച്ചു തിന്നുന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
നിലവിളി ശബ്ദം
കേൾക്കുന്നില്ലേ കൂട്ടരേ
തൻ വഴിയരികിലെ
കുപ്പത്തൊട്ടിയിൽ
ചീഞ്ഞുനാറുന്ന അ -
ന്യന്റെ യുച്ഛിഷ്ടം
പോലും തപ്പിപ്പെറുക്കി
വാരി കഴിച്ചിടുന്ന
പിഞ്ചുകുഞ്ഞുങ്ങളെ -
യോർത്തെങ്കിലും
അന്നം പാഴാക്കിടല്ലേ...
കത്തുന്ന വയറിനും
എരിയുന്ന മനസ്സിനും
വിശപ്പിനേക്കാളസഹ-

നീയമായി യാതൊന്നു
മില്ലെന്നതോർക്കണം.