ഇനിയൊരു നന്ദിത കൂടിയീ
ഭൂമിയിൽ പിറവികൊണ്ടേക്കാം....
വിടരും മുൻപേ കൊഴിഞ്ഞുപോയയാ,
പുഷ്പത്തെ നോക്കിനിൽക്കവെ,
ഒരിറ്റു കണ്ണുനീർ പൊഴിഞ്ഞേക്കാം.
അവളുടെ കവിത നിറയെ നിങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞേക്കാം...
ആകുലപ്പെടേണ്ട,
ഒപ്പമുണ്ടേപ്പോഴുമവൾ,
എന്നോ നിന്റെ മനസ്സിൽ പതിഞ്ഞ ചിരിയായ്....
നിന്റെ ക്യാമറ കണ്ണുകൾ തീർത്ത
ചിത്രമായ്.....
അവളെഴുതിയ വരികളായ്...ചുറ്റിലും.
യാത്ര ചോദിച്ചീടുകില്ലൊരിക്കലും,
കാത്തിരിപ്പേണ്ടതില്ല നീ.
തിരികെയെത്തിടാം ഒരുപിടി-
നല്ല ഓർമ്മയായ്.....